യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു, എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു. തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. മരണനിഴലിൻ താഴ്വരയിൽക്കൂടി ഞാൻ സഞ്ചരിച്ചെന്നാലും, ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല, എന്നോടൊപ്പം അവിടന്നുണ്ടല്ലോ; അവിടത്തെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. എന്റെ ശത്രുക്കളുടെമുമ്പിൽ, അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു. എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. എന്റെ ആയുഷ്കാലമെല്ലാം നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം, ഞാൻ യഹോവയുടെ ആലയത്തിൽ നിത്യം വസിക്കും.
സങ്കീർത്തനങ്ങൾ 23 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 23:1-6
5 ദിവസം
നമ്മുടെ ദൈനംദിന നവീകരണത്തിലും, പരിവർത്തനത്തിലും ദൈവാത്മാവ് ഊര്ജ്ജസ്വലമായി ഇടപെടുന്നു, അതിനാൽ നാം യേശുവിനെപ്പോലെ ആകുന്നതിൽ കൂടുതൽ വളർന്നുവരുന്നു. പുനഃസ്ഥാപനം ഈ നവീകരണത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, അത് ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ അനിവാര്യ ഘടകവുമാണ്. അതില്ലാതെ നമുക്ക് നമ്മുടെ പഴയ രീതികളിൽ, മനോഭാവങ്ങളിൽ, ശീലങ്ങളിൽ, പെരുമാറ്റങ്ങളിൽ എന്നിവയിൽ നിന്നും മുക്തമാകാൻ കഴിയില്ല. എന്നെന്നേയ്ക്കും നിലനിൽക്കുന്ന പുനഃസ്ഥാപന യാത്രയുടെ ആദ്യ ചുവടുകൾ എടുക്കാൻ ഈ ബൈബിൾ പാഠങ്ങൾ നിങ്ങളെ സഹായിക്കും.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ