യെശയ്യാവ് 55:1-3

യെശയ്യാവ് 55:1-3 MCV

“ദാഹാർത്തരായ എല്ലാവരുമേ, വരിക, വെള്ളത്തിങ്കലേക്കു വരിക; നിങ്ങളിൽ പണമില്ലാത്തവരേ, വന്ന് വാങ്ങി ഭക്ഷിക്കുക! നിങ്ങൾ വന്ന് പണം കൊടുക്കാതെയും വില കൂടാതെയും വീഞ്ഞും പാലും വാങ്ങുക. ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ പണം ചെലവഴിക്കുകയും തൃപ്തിനൽകാത്തവയ്ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതെന്തിന്? നിങ്ങൾ എന്റെ വാക്കു ശ്രദ്ധയോടെ കേട്ട് നല്ല ആഹാരം ഭക്ഷിക്കുക, നിങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണത്താൽ ആനന്ദിക്കും. നിങ്ങൾ ചെവിചായ്ച്ചുകൊണ്ട് എന്റെ അടുക്കലേക്കു വരിക; നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനു, ശ്രദ്ധിക്കുക. ദാവീദിന് ഞാൻ നൽകിയ വിശ്വസ്തവാഗ്ദാനങ്ങളുമായി ഞാൻ നിങ്ങളുമായി ഒരു ശാശ്വത ഉടമ്പടി ചെയ്യും.