സങ്കീ. 34:17-22

സങ്കീ. 34:17-22 IRVMAL

നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു. നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. അവന്‍റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല. തിന്മ ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും. യഹോവ തന്‍റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.