സദൃ. 3:5-12

സദൃ. 3:5-12 IRVMAL

പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്. നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും; നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക. അത് നിന്‍റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്ക് തണുപ്പും ആയിരിക്കും. യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക. അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്. അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

സദൃ. 3:5-12 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

നോമ്പുകാല പ്രതിഫലനങ്ങൾക്കും ഭക്തികൾക്കുമുള്ള ഒരു യാത്ര സദൃ. 3:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

നോമ്പുകാല പ്രതിഫലനങ്ങൾക്കും ഭക്തികൾക്കുമുള്ള ഒരു യാത്ര

13 ദിവസങ്ങളിൽ

ത്യാഗത്തിന്റെയും വീണ്ടെടുപ്പിന്റെയും ദൈവിക സ്നേഹത്തിന്റെയും അഗാധമായ രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്തുകൊണ്ട് നോമ്പുകാല ബ്ലോഗുകളുടെ ഒരു പരമ്പരയിലേക്ക് ഒരു വിശുദ്ധ യാത്ര ആരംഭിക്കുക. യോഹന്നാൻ 15:13-ൽ പ്രതിധ്വനിക്കുന്നതുപോലെ, ആധികാരികമായ സ്നേഹം മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ ത്യജിക്കാനുള്ള സന്നദ്ധതയിൽ കാണപ്പെടുന്നു. മരുഭൂമിയിലെ ക്രിസ്തുവിന്റെ സമയത്തെ പ്രതിഫലിപ്പിക്കുന്ന ഈ സീസണിൽ, പുരാതന ആഖ്യാനങ്ങളോടും നമ്മുടെ സമകാലിക ജീവിതത്തിന്റെ ഘടനയോടും പ്രതിധ്വനിക്കുന്ന പരിവർത്തന പാഠങ്ങൾ ഞങ്ങൾ അനാവരണം ചെയ്യും. ഈ ആത്മീയ ഒഡീസിയിൽ ഞങ്ങളോടൊപ്പം ചേരൂ.