മോശെ സാക്ഷ്യത്തിൻ്റെ പലകകൾ രണ്ടും കയ്യിൽ പിടിച്ചുകൊണ്ട് സീനായിപർവ്വതത്തിൽനിന്ന് ഇറങ്ങുമ്പോൾ, യഹോവ തന്നോട് സംസാരിച്ചതിനാൽ തന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിച്ചു എന്നു അവൻ അറിഞ്ഞില്ല. അഹരോനും യിസ്രായേൽ മക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നത് കണ്ടു; അതുകൊണ്ട് അവർ അവന്‍റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ എല്ലാവരും അവന്‍റെ അടുക്കൽ മടങ്ങിവന്നു; മോശെ അവരോട് സംസാരിച്ചു. അതിന്‍റെശേഷം യിസ്രായേൽ മക്കൾ എല്ലാവരും അവന്‍റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്ത സകലവും അവൻ അവരോട് ആജ്ഞാപിച്ചു. മോശെ അവരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്‍റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോട് സംസാരിക്കേണ്ടതിന് യഹോവയുടെ സന്നിധാനത്തിൽ പ്രവേശിക്കുമ്പോൾ പുറത്ത് വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോട് കല്പിച്ചത് അവൻ പുറത്തുവന്ന് യിസ്രായേൽ മക്കളോട് പറയും. യിസ്രായേൽ മക്കൾ മോശെയുടെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടു. അതുകൊണ്ട് മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അകത്ത് പ്രവേശിക്കുന്നതുവരെ അവൻ മൂടുപടം തന്‍റെ മുഖത്ത് ഇട്ടിരുന്നു.
പുറ. 34 വായിക്കുക
കേൾക്കുക പുറ. 34
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറ. 34:29-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ