ആമോ. 3
3
1യിസ്രായേൽ മക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾക്കുവിൻ!
2ഭൂമിയിലെ സകലവംശങ്ങളിലുംവച്ച്
ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു;
അതുകൊണ്ട് ഞാൻ നിങ്ങളുടെ അകൃത്യങ്ങൾനിമിത്തം
നിങ്ങളെ സന്ദർശിക്കും.
3രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ച് നടക്കുമോ?
ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?
4ഒന്നിനെയും പിടിച്ചിട്ടല്ലാതെ
ബാലസിംഹം ഗുഹയിൽനിന്ന് മുരൾച്ച പുറപ്പെടുവിക്കുമോ?
5കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ?
ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്ന് പൊങ്ങുമോ?
6നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ?
യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?
7യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്‍റെ ദാസന്മാർക്ക്
തന്‍റെ രഹസ്യം വെളിപ്പെടുത്താതെ
ഒരു കാര്യവും ചെയ്യുകയില്ല.
8സിംഹം ഗർജ്ജിച്ചിരിക്കുന്നു;
ആര്‍ ഭയപ്പെടാതിരിക്കും?
യഹോവയായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു;
ആര്‍ പ്രവചിക്കാതിരിക്കും?
9“ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി
അതിന്‍റെ നടുവിലുള്ള മഹാകലഹങ്ങളെയും
അതിന്‍റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ”
എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും
അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ!
10“തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ
ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല”
എന്ന് യഹോവയുടെ അരുളപ്പാട്.
11അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ദേശത്തിന് ചുറ്റും ഒരു വൈരി ഉണ്ടാകും;
അവൻ നിന്‍റെ ഉറപ്പ് നിന്നിൽനിന്ന് താഴ്ത്തിക്കളയും;
നിന്‍റെ അരമനകൾ കൊള്ളയായിത്തീരും.”
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഒരു ഇടയൻ സിംഹത്തിന്‍റെ വായിൽനിന്ന്
രണ്ടു കാലോ ഒരു കാതോ വലിച്ചെടുക്കുന്നതുപോലെ
ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന
യിസ്രായേൽ മക്കൾ വിടുവിക്കപ്പെടും.#3:12 ഒരു മൃഗം വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടാല്‍ അതിന്‍റെ അവശിഷ്ടം കൊണ്ടുവന്ന് ഉടമയെ കാണിക്കേണ്ടതും അത് എങ്ങനെ കൊല്ലപ്പെട്ടു എന്ന് വിവരിക്കേണ്ടതും ഇടയന്‍റെ ഉത്തരവാദിത്തമായിരുന്നു ഇടയനു അതിന് കഴിയുന്നില്ലെങ്കില്‍ ആ മൃഗത്തിന്‍റെ വിലക്ക് തുല്യമായ പണം ഉടമക്ക് നല്‍കേണ്ടതുമാണ്
13നിങ്ങൾ കേട്ട് യാക്കോബ് ഗൃഹത്തോട് സാക്ഷീകരിക്കുവിൻ” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
14“ഞാൻ യിസ്രായേലിന്‍റെ അതിക്രമങ്ങൾനിമിത്തം
അവനെ സന്ദർശിക്കുന്ന നാളിൽ
ബലിപീഠത്തിന്‍റെ കൊമ്പുകൾ മുറിഞ്ഞ് നിലത്ത് വീഴത്തക്കവിധം
ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും.
15ഞാൻ വേനൽക്കാലവസതിയും ശൈത്യകാലവസതിയും
ഒരുപോലെ തകർത്തുകളയും;
ദന്തഭവനങ്ങൾ നശിച്ചുപോകും;
പലവീടുകളും മുടിഞ്ഞുപോകും”
എന്ന് യഹോവയുടെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആമോ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.