യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു. നദിമുതൽ, ഫെലിസ്ത്യനാടും മിസ്രയീമിന്‍റെ അതിർത്തിയും വരെയുള്ള സകലരാജ്യങ്ങളിലും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന്, ശലോമോനെ അവന്‍റെ ജീവപര്യന്തം സേവിച്ചു. ശലോമോന്‍റെ നിത്യച്ചെലവ് മുപ്പതു പറ നേരിയ മാവ്, അറുപതു പറ സാധാരണമാവ്, മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളകൾ, മേച്ചൽപുറത്തെ ഇരുപതു കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു. നദിക്ക് ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവനു സമാധാനം ഉണ്ടായിരുന്നു. ശലോമോന്‍റെ കാലത്ത് ദാൻ മുതൽ ബേർ-ശേബ വരെയുള്ള യെഹൂദയും യിസ്രായേലും സുരക്ഷിതരായിരുന്നു; അവർ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും കീഴിൽ നിർഭയം വസിച്ചിരുന്നു.
1 രാജാ. 4 വായിക്കുക
കേൾക്കുക 1 രാജാ. 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാ. 4:20-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ