പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്കുക; കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു. ദൈവം സ്നേഹം തന്നെയായതിനാൽ, സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. നാം അവനാൽ ജീവിക്കേണ്ടതിന്, ദൈവം തന്‍റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നതിനാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം വെളിപ്പെട്ടു. നാം ദൈവത്തെ സ്നേഹിച്ചു എന്നതല്ല, അവൻ നമ്മെ സ്നേഹിക്കുകയും തന്‍റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയയ്ക്കുകയും ചെയ്തു എന്നത് തന്നെ സാക്ഷാൽ സ്നേഹം. പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്‍റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു. അവൻ തന്‍റെ ആത്മാവിനെ നമുക്ക് തന്നതിനാൽ നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. പിതാവ് ലോകരക്ഷിതാവായിട്ട് പുത്രനെ അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടും സാക്ഷ്യം പറയുകയും ചെയ്യുന്നു.
1 യോഹ. 4 വായിക്കുക
കേൾക്കുക 1 യോഹ. 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 യോഹ. 4:7-14
5 ദിവസം
വാലന്റൈൻസ് ഡേ പുലരുമ്പോൾ, പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും ഒരു സിംഫണി അന്തരീക്ഷത്തിൽ നിറയുന്നു. ഹൃദയസംബന്ധമായ കാര്യങ്ങളിൽ നാം ചെയ്യുന്ന തിരഞ്ഞെടുപ്പുകളെ ചുറ്റിപ്പറ്റിയുള്ള ബൈബിൾ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നതിന് നടുവിൽ അത് പരമപ്രധാനമാണ്. ദൈവവചനത്തിൽ നങ്കൂരമിട്ടിരിക്കുന്ന കാലാതീതമായ തത്ത്വങ്ങൾ ഞങ്ങൾ അനാവരണം ചെയ്യും.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ