സങ്കീർത്തനങ്ങൾ 98:1-4

സങ്കീർത്തനങ്ങൾ 98:1-4 MALOVBSI

യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അദ്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലംകൈയും അവന്റെ വിശുദ്ധഭുജവും അവന് ജയം നേടിയിരിക്കുന്നു. യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു. അവൻ യിസ്രായേൽഗൃഹത്തിനു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു. സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആർപ്പിടുവിൻ; കൊട്ടിഘോഷിച്ചു കീർത്തനം ചെയ്‍വിൻ.