സങ്കീർത്തനങ്ങൾ 52
52
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൗലിനോട്: ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നിരുന്നു എന്നറിയിച്ചപ്പോൾ ചമച്ചത്.
1വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്ത്?
ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
2ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ
നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
3നീ നന്മയെക്കാൾ തിന്മയെയും
നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.
4നീ വഞ്ചനനാവും നാശകരമായ
വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
5ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും;
നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും.
ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ.
6നീതിമാന്മാർ കണ്ടു ഭയപ്പെടും;
അവർ അവനെച്ചൊല്ലി ചിരിക്കും.
7ദൈവത്തെ തന്റെ ശരണമാക്കാതെ
തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും
ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും;
8ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ
തഴച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു;
ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
9നീ അതു ചെയ്തിരിക്കകൊണ്ട് ഞാൻ നിനക്ക് എന്നും സ്തോത്രം ചെയ്യും;
ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവയ്ക്കും;
നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 52: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പകർത്തുക
താരതമ്യം
പങ്ക് വെക്കു
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.