ന്യായാധിപന്മാർ 5:24-27

ന്യായാധിപന്മാർ 5:24-27 MALOVBSI

കേന്യനാം ഹേബെരിൻ ഭാര്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ. തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു. കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി, തന്റെ വലംകൈ പണിക്കാരുടെ ചുറ്റികയ്ക്കു നീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്ത് അവന്റെ ചെന്നി കുത്തിത്തുളച്ചു. അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണു, അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണുകിടന്നു; കുനിഞ്ഞേടത്തുതന്നെ അവൻ ചത്തുകിടന്നു.