പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. എന്നാൽ നമ്മിൽ ഓരോരുത്തനു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. അതുകൊണ്ട്: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിനു സ്വർഗാധിസ്വർഗത്തിനു മീതെ കയറിയവനും ആകുന്നു. അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർധനയ്ക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
എഫെസ്യർ 4 വായിക്കുക
കേൾക്കുക എഫെസ്യർ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: എഫെസ്യർ 4:2-15
7 ദിവസം
ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളും, മാനേജ്മെന്റ് കൗൺസിൽ അംഗവും, എഴുത്തുകാരനും, പത്ര പ്രവർത്തകനുമാണ് ബിനു വടക്കുംചേരി.
ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ബിൻസൺ കെ.ബാബു എഴുതിയ അന്നന്നുള്ള മന്ന ഓരോ ദിവസവും പുതിയ ആത്മീയ ചിന്തകൾ പകരുന്നതാണ്. ക്രിസ്തീയ ജീവിതത്തിൽ ഒരു ദൈവപൈതലിന് ആവശ്യം വേണ്ടുന്ന ദൈവീക സന്ദേശങ്ങളാണ് ഈ ധ്യാനചിന്തയിൽ പ്രതിപാദിച്ചിരിക്കുന്നത്.
28 ദിവസം
ബൈബിള്‍ പ്രോജെക്റ്റ് ആഗമന ധ്യാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത് യേശുവിന്റെ ആഗമനം അഥവാ വരവിനെ ആഘോഷിക്കുന്നതിനായി വ്യക്തികളേയും ചെറിയ സംഘങ്ങളേയും കുടുംബങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. നാല് ആഴ്ചകളുടെ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നവരെ പ്രത്യാശ, സമാധാനം, സന്തോഷം സ്നേഹം എന്നിവയുടെ ബൈബിള്‍ പരമായ അര്‍ത്ഥത്തെ പര്യവേഷണം ചെയ്യുവാന്‍ സഹായിക്കുന്നതിനായി ആനിമേറ്റഡ് വീഡിയോകളും ലഘു സംഗ്രഹങ്ങളും നമ്മെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ