നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവർക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെയൊക്കെയും പറഞ്ഞു. ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവച്ചു സംഹരിച്ചശേഷം യോർദ്ദാനക്കരെ മോവാബുദേശത്തുവച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചു തുടങ്ങിയത് എങ്ങനെയെന്നാൽ: ഹോറേബിൽവച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചത്: നിങ്ങൾ ഈ പർവതത്തിങ്കൽ പാർത്തതു മതി. തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്‌വീതി, തെക്കേദേശം, കടല്ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദി വരെയും പോകുവിൻ.
ആവർത്തനപുസ്തകം 1 വായിക്കുക
കേൾക്കുക ആവർത്തനപുസ്തകം 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 1:3-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ