സർവേശ്വരനെ പ്രകീർത്തിച്ചു പാടുവിൻ, അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിൻ! അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ! അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ. സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്. ജനതകളുടെ ദേവന്മാർ മിഥ്യാവിഗ്രഹങ്ങൾ; ആകാശത്തെ സൃഷ്‍ടിച്ചത് സർവേശ്വരനത്രേ. തേജസ്സും മഹത്ത്വവും തിരുമുമ്പിലുണ്ട്! അവിടുത്തെ വിശുദ്ധമന്ദിരത്തിൽ ശക്തിയും സൗന്ദര്യവും നിറഞ്ഞു നില്‌ക്കുന്നു. ജനപദങ്ങളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ! അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ!
SAM 96 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 96:2-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ