SAM 91:9-16

SAM 91:9-16 MALCLBSI

നീ സർവേശ്വരനെ നിന്റെ സങ്കേതവും അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ. ഒരു അനർഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്റെ കൂടാരത്തെ സമീപിക്കയില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ തന്റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും. നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കാൻ, അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. സിംഹത്തിന്റെയും അണലിയുടെയുംമേൽ നീ ചവിട്ടും. സിംഹക്കുട്ടിയെയും സർപ്പത്തെയും നീ ചവിട്ടിമെതിക്കും. ദൈവം അരുളിച്ചെയ്യുന്നു: “അവൻ സ്നേഹപൂർവം എന്നോടു പറ്റിച്ചേർന്നിരിക്കയാൽ, ഞാൻ അവനെ രക്ഷിക്കും. അവൻ എന്നെ അറിയുന്നതുകൊണ്ടു ഞാൻ അവനെ സംരക്ഷിക്കും. എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ അവന് ഉത്തരമരുളും, കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും. ഞാൻ അവനെ വിടുവിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യും. ദീർഘായുസ്സു നല്‌കി ഞാൻ അവനെ സംതൃപ്തനാക്കും. അവന്റെ രക്ഷകൻ ഞാനാണെന്ന് അവനെ ബോധ്യപ്പെടുത്തും.”

SAM 91 വായിക്കുക