ഭയം ബാധിക്കുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ഞാൻ അവിടുത്തെ വചനത്തെ പ്രകീർത്തിക്കും. മർത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും? ശത്രുക്കൾ എപ്പോഴും എന്നെ ദ്രോഹിക്കുന്നു. എന്നെ എങ്ങനെ ഉപദ്രവിക്കാമെന്നാണ് എപ്പോഴും അവരുടെ ചിന്ത. അവർ കൂട്ടം കൂടി പതിയിരിക്കുന്നു. എന്റെ എല്ലാ നീക്കങ്ങളും അവർ നിരീക്ഷിക്കുന്നു. എന്നെ അപായപ്പെടുത്താൻ അവർ തക്കംനോക്കുന്നു. ഇത്ര വളരെ അനീതി ചെയ്തിട്ടും അവർ രക്ഷപെടുമോ? ദൈവമേ, രോഷത്തോടെ അവരെ തകർക്കണമേ. എന്റെ ദുരിതങ്ങൾ അവിടുന്ന് എണ്ണിയിട്ടുണ്ട്. എന്റെ കണ്ണുനീർ അവിടുത്തെ തുരുത്തിയിൽ സംഭരിച്ചിട്ടുണ്ട്. അവയുടെ കണക്ക് അങ്ങയുടെ പുസ്തകത്തിൽ ഉണ്ടല്ലോ? ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ, എന്റെ ശത്രുക്കൾ പിന്തിരിയും, ദൈവം എന്റെ പക്ഷത്താണെന്ന് എനിക്കറിയാം. ഞാൻ ദൈവത്തിന്റെ വചനം പ്രകീർത്തിക്കുന്നു, അതേ, ഞാൻ സർവേശ്വരന്റെ വചസ്സുകളെ പ്രകീർത്തിക്കുന്നു. ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മർത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
SAM 56 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 56:3-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ