SAM 51:12-17

SAM 51:12-17 MALCLBSI

അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും നല്‌കണമേ. അങ്ങയെ അനുസരിക്കുന്ന ആത്മാവിനെ എനിക്കു നല്‌കണമേ. അവിടുത്തെ വഴികൾ ഞാൻ അധർമികളെ പഠിപ്പിക്കും, അവർ അങ്ങയിലേക്കു മടങ്ങിവരും. എന്റെ രക്ഷകനായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്റെ ജീവനെ രക്ഷിക്കണമേ. അവിടുത്തെ രക്ഷയെ ഞാൻ ഘോഷിക്കും. സർവേശ്വരാ, എന്റെ അധരങ്ങളെ തുറക്കണമേ. ഞാൻ അങ്ങയെ സ്തുതിക്കും. യാഗങ്ങളിൽ അങ്ങു സംപ്രീതനല്ല; അല്ലെങ്കിൽ അവ ഞാൻ അർപ്പിക്കുമായിരുന്നു. ഹോമയാഗത്തിലും അങ്ങു പ്രസാദിക്കുന്നില്ല. അനുതാപംകൊണ്ട് ഉരുകുന്ന ഹൃദയമാണ് ദൈവത്തിനു സ്വീകാര്യമായ യാഗം. ദൈവമേ, തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ അങ്ങു നിരസിക്കുകയില്ലല്ലോ.

SAM 51 വായിക്കുക

SAM 51:12-17 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും