നീതിമാൻ ജ്ഞാനം സംസാരിക്കുന്നു; അവന്റെ നാവിൽനിന്ന് നീതി പുറപ്പെടുന്നു. ദൈവത്തിന്റെ ധർമശാസ്ത്രം അവന്റെ ഹൃദയത്തിലുണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല. ദുഷ്ടൻ നീതിമാനുവേണ്ടി പതിയിരിക്കുന്നു; അവനെ കൊല്ലാൻ തക്കംനോക്കുന്നു. സർവേശ്വരൻ അവനെ ദുഷ്ടനു വിട്ടുകൊടുക്കുകയുമില്ല. ന്യായവിസ്താരത്തിൽ കുറ്റവാളിയെന്നു വിധിക്കപ്പെടാൻ സമ്മതിക്കുകയില്ല. സർവേശ്വരനായി കാത്തിരിക്ക; അവിടുത്തെ വഴികളിൽ നടക്ക. നിന്റെ ദേശം നിനക്കു നല്‌കി അവിടുന്നു നിന്നെ ആദരിക്കും. ദുഷ്ടർ നിഗ്രഹിക്കപ്പെടുന്നതു നീ കാണും. ദുഷ്ടൻ പ്രബലനാകുന്നതും ലെബാനോനിലെ ദേവദാരുപോലെ തഴച്ചുനില്‌ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പിന്നീടു ഞാൻ അതുവഴി പോയപ്പോൾ അവൻ അവിടെ ഇല്ല. അവനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. നിഷ്കളങ്കനെ ശ്രദ്ധിക്കുക നീതിനിഷ്ഠനെ നിരീക്ഷിക്കുക. സമാധാനമുള്ള മനുഷ്യനു സന്തതികൾ ഉണ്ടാകും. എന്നാൽ അതിക്രമികൾ നിർമ്മാർജനം ചെയ്യപ്പെടും; ദുഷ്ടരുടെ സന്തതി അറ്റുപോകും. നീതിമാന്മാരെ സർവേശ്വരൻ വിടുവിക്കുന്നു; അനർഥകാലത്ത് അവിടുന്ന് അവരുടെ രക്ഷാസങ്കേതം. സർവേശ്വരൻ അവരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. അവിടുന്ന് അവരെ ദുഷ്ടരുടെ പിടിയിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു. സർവേശ്വരനെ ആണല്ലോ അവർ ശരണമാക്കിയിരിക്കുന്നത്.
SAM 37 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 37:30-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ