SAM 22:27-31

SAM 22:27-31 MALCLBSI

ഭൂമിയിലെ സകല ജനതകളും സർവേശ്വരനെ അനുസ്മരിച്ച്, അവിടുത്തെ സന്നിധിയിലേക്കു തിരിയും; ജനതകളുടെ സമസ്തഗോത്രങ്ങളും അവിടുത്തെ നമസ്കരിക്കും; സർവേശ്വരനാണല്ലോ രാജാവ്; അവിടുന്ന് ജനതകളെ ഭരിക്കുന്നു. ഗർവിഷ്ഠർ അവിടുത്തെ മുമ്പിൽ ശിരസ്സു നമിക്കും; സർവമർത്യരും അവിടുത്തെ കുമ്പിടും. സ്വജീവനെ രക്ഷിക്കാൻ കഴിയാതെ പൂഴിയിലേക്കു മടങ്ങുന്നവരും അവിടുത്തെ വന്ദിക്കും. ഭാവിതലമുറകൾ അവിടുത്തെ സേവിക്കും; വരുംതലമുറയോട് അവർ സർവേശ്വരനെപ്പറ്റി പറയും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയോട്, അവിടുന്നു തന്റെ ജനത്തെ രക്ഷിച്ചു എന്നു പറയും.

SAM 22 വായിക്കുക