അവിടുന്നാണ് എന്റെ അന്തരേന്ദ്രിയങ്ങൾ സൃഷ്‍ടിച്ചത്, അമ്മയുടെ ഉദരത്തിൽ എന്നെ മെനഞ്ഞത് അവിടുന്നാണ്. ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു. അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്‍ടിച്ചു. അവിടുത്തെ സൃഷ്‍ടികൾ എത്ര വിസ്മയനീയം! അവിടുന്ന് എന്നെ നന്നായി അറിയുന്നു. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും, ഭൂമിയുടെ അധോഭാഗങ്ങളിൽവച്ചു സൂക്ഷ്മതയോടെ സൃഷ്‍ടിക്കപ്പെടുകയും ചെയ്തപ്പോൾ, എന്റെ രൂപം അങ്ങേക്കു മറഞ്ഞിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അവിടുന്ന് എന്നെ ദർശിച്ചു. എന്റെ ആയുസ്സിന്റെ നാളുകൾ ഞാൻ ഉരുവാകുന്നതിനു മുമ്പുതന്നെ, അങ്ങ് അവിടുത്തെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. ദൈവമേ, അങ്ങയുടെ വിചാരങ്ങൾ എത്ര അഗാധം. അവ എത്രയോ വിശാലം! അവ മണൽത്തരികളെക്കാൾ എത്രയോ അധികം? എനിക്കവ എണ്ണിത്തീർക്കാൻ കഴിയുകയില്ല. ഞാൻ ഉണരുമ്പോഴും അങ്ങയുടെകൂടെ ആയിരിക്കും.
SAM 139 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 139:13-18
7 ദിവസം
പ്രത്യാശ ശബ്ദം എന്ന ഇൗ പരമ്പര ശ്രദ്ധിക്കുന്നത്. നിങ്ങളുടെ ജീവിത യാത്രയിൽ അനുഗ്രഹവും ആശ്വാസവുമായിതീരട്ടെ 'Voice of hope' - an audio series of encouragement and hope for a time such as this. Listen and be blessed!
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ