NEHEMIA 6:10-14

NEHEMIA 6:10-14 MALCLBSI

പിന്നീട് ഞാൻ മെഹേതബേലിന്റെ പൗത്രനും ദെലായായുടെ പുത്രനുമായ ശെമയ്യായുടെ വീട്ടിൽ ചെന്നു. അയാൾ വീട്ടിനുള്ളിൽതന്നെ കഴിയുകയായിരുന്നു. അയാൾ എന്നോടു പറഞ്ഞു: “നമുക്കു ദേവാലയത്തിനുള്ളിൽ കടന്നു വാതിൽ അടച്ചിരിക്കാം. അവർ നിങ്ങളെ കൊല്ലാൻ വരുന്നുണ്ട്. അവർ അങ്ങയെ കൊല്ലാൻ രാത്രിയിൽ വരും”. ഞാൻ പറഞ്ഞു: “എന്നെപ്പോലെ ഒരാൾ പേടിച്ച് ഓടുകയോ? എന്നെപ്പോലെ ഒരാൾ ജീവരക്ഷയ്‍ക്കു ദേവാലയത്തിൽ പോയി ഒളിക്കുകയോ? ഞാൻ പോകയില്ല.” ദൈവത്തിന്റെ അരുളപ്പാടല്ല അവൻ അറിയിച്ചതെന്നും തോബീയായും സൻബല്ലത്തും പണം കൊടുത്ത് അവനെക്കൊണ്ട് എനിക്കെതിരെ പ്രവചിപ്പിക്കുകയാണ് ചെയ്തതെന്നും എനിക്കു മനസ്സിലായി. ഭയപ്പെട്ട് ഇപ്രകാരം പ്രവർത്തിച്ച് ഞാൻ പാപം ചെയ്യുന്നതിനും ദുഷ്കീർത്തിവരുത്തി എന്നെ അപഹസിക്കുന്നതിനും വേണ്ടിയായിരുന്നു അവർ അയാളെ കൂലിക്ക് എടുത്തത്. എന്റെ ദൈവമേ, തോബീയായ്‍ക്കും സൻബല്ലത്തിനും നോവദ്യാ എന്ന പ്രവാചികയ്‍ക്കും എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച മറ്റു പ്രവാചകർക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നല്‌കണമേ.

NEHEMIA 6 വായിക്കുക