MARKA 10:21-31

MARKA 10:21-31 MALCLBSI

യേശു സ്നേഹപൂർവം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “താങ്കൾക്കു ഒരു കുറവുണ്ട്; പോയി താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ താങ്കൾക്കു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നീടു വന്ന് എന്നെ അനുഗമിക്കുക.” ഇതുകേട്ട് ദുഃഖിതനായിത്തീർന്ന അയാൾ, മ്ലാനമുഖനായി അവിടെനിന്നു പോയി; എന്തെന്നാൽ അയാൾ വലിയ ധനികനായിരുന്നു. യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുൾ ചെയ്തു. അവിടുത്തെ ഈ വാക്കുകൾ കേട്ട് അവർ വിസ്മയഭരിതരായി. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” അവർ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി. പത്രോസ് യേശുവിനോട്, “ഇതാ ഞങ്ങൾ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കുകയാണല്ലോ” എന്നു പറഞ്ഞു. യേശു അരുൾചെയ്തു: “വാസ്തവം ഞാൻ നിങ്ങളോടു പറയട്ടെ; എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ; ഭവനത്തെയും സഹോദരന്മാരെയും സഹോദരിമാരെയും മാതാവിനെയും പിതാവിനെയും മക്കളെയും നിലംപുരയിടങ്ങളെയും ഉപേക്ഷിക്കുന്ന ഏതൊരുവനും ഇപ്പോൾത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തിൽ അനശ്വര ജീവനും കിട്ടും. എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ പലരും മുമ്പന്മാരുമായിത്തീരും.

MARKA 10 വായിക്കുക

MARKA 10:21-31 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക MARKA 10:21-31 സത്യവേദപുസ്തകം C.L. (BSI)

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

3 ദിവസങ്ങളിൽ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും അതിജീവിക്കുക എന്നത് ഓരോ വിശ്വാസിയുടെയും നിരന്തരമായ യാത്രയാണ്. അത് സ്വന്ത ഇച്ഛാശക്തിയോടൊപ്പമുള്ള പോരാട്ടമോ, സ്വയംപര്യാപ്തതയുടെ പ്രലോഭനമോ, പരിപൂർണ്ണതയുടെ ഭാരമോ ആകട്ടെ, ഈ വെല്ലുവിളികൾ നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും. ദൈവത്തിൻ്റെ വചനത്തിലേക്ക് തിരിയുകയും നമ്മുടെ ഇഷ്ടം സമർപ്പിക്കുകയും, അവൻ്റെ ശക്തിയുടെ നമ്മുടെ ആവശ്യം തിരിച്ചറിയുകയും, നമ്മുടെ പരാജയങ്ങളിൽ അവൻ്റെ കൃപ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് യഥാർത്ഥ സമാധാനവും ലക്ഷ്യവും കണ്ടെത്താൻ കഴിയും. വിശ്വാസത്തോടും ആശ്രയത്തോടും കൂടി ഈ പോരാട്ടങ്ങളെ എങ്ങനെ മറികടക്കാം എന്ന് നമുക്ക് പര്യവേക്ഷണം ചെയ്യാം.