MATHAIA 6:5-8

MATHAIA 6:5-8 MALCLBSI

“നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടഭക്തന്മാരെ അനുകരിക്കരുത്; മനുഷ്യർ കാണുന്നതിനുവേണ്ടി സുനഗോഗുകളിലും വഴിക്കവലകളിലും നിന്നുകൊണ്ടു പ്രാർഥിക്കുവാൻ അവർ ഇഷ്ടപ്പെടുന്നുവല്ലോ. അവർക്കു പ്രതിഫലം പൂർണമായി കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങളുടെ രഹസ്യമുറിയിൽ പ്രവേശിച്ചു വാതിൽ അടച്ച് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാർഥിക്കുക; അപ്പോൾ രഹസ്യമായി ചെയ്യുന്നതെന്തും കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നല്‌കും. “അതിഭാഷണംകൊണ്ട് തങ്ങളുടെ പ്രാർഥന ദൈവം കേൾക്കുമെന്നു വിജാതീയർ വിചാരിക്കുന്നു. നിങ്ങളുടെ പ്രാർഥന അങ്ങനെയാകരുത്. അവരുടെ പ്രാർഥന നിരർഥകങ്ങളായ വാക്കുകളുടെ കൂമ്പാരമാണല്ലോ. നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ പ്രാർഥിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നു.

MATHAIA 6 വായിക്കുക

MATHAIA 6:5-8 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും