ഞാൻ നിന്റെ ദൈവമായ സർവേശ്വരനാണല്ലോ. നിന്റെ വലതുകൈ ഞാൻ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും. “കൃമിയായ യാക്കോബേ, നിസ്സാരനായ ഇസ്രായേലേ, ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.” സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. നിന്റെ വിമോചകൻ, ഇസ്രായേലിന്റെ പരിശുദ്ധൻ തന്നെ. ഇതാ, ഞാൻ നിന്നെ മൂർച്ചയേറിയ പൽചക്രങ്ങളോടു കൂടിയ പുതിയ മെതിവണ്ടിയാക്കിത്തീർക്കുന്നു; നീ പർവതങ്ങളെ മെതിച്ചു തകർക്കും. കുന്നുകളെ പൊടിയാക്കും. നീ അവയെ പാറ്റിക്കളയും. അവയെ കാറ്റു പറപ്പിക്കുകയും കൊടുങ്കാറ്റു ചിതറിച്ചുകളയുകയും ചെയ്യും. അപ്പോൾ സർവേശ്വരനിൽ നീ ആനന്ദിക്കും. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെ പ്രകീർത്തിക്കും. ദരിദ്രരും എളിയവരും വെള്ളം തേടിയലഞ്ഞ്, കണ്ടുകിട്ടാതെ ദാഹിച്ചു നാവു വരളുമ്പോൾ സർവേശ്വരനായ ഞാൻ അവർക്കുത്തരമരുളും; ഇസ്രായേലിന്റെ സർവേശ്വരനായ ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.
ISAIA 41 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 41:13-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ