പുതിയ ഹൃദയവും പുതിയ ആത്മാവും ഞാൻ നിങ്ങൾക്കു നല്‌കും. കല്ലുപോലെ കാഠിന്യമുള്ള നിങ്ങളുടെ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാൻ നിങ്ങൾക്കു നല്‌കും. എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ പകരും. നിങ്ങൾ എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കാനും എന്റെ കല്പനകൾ പാലിക്കാനും ഞാൻ ഇടയാക്കും. നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്ത് നിങ്ങൾ നിവസിക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും. നിങ്ങളുടെ എല്ലാ മലിനതകളിൽനിന്നും ഞാൻ നിങ്ങളെ മോചിപ്പിക്കും. എന്റെ കല്പനപ്രകാരം ധാന്യങ്ങൾ സമൃദ്ധമായ വിളവു നല്‌കും. ഞാൻ നിങ്ങൾക്കു ക്ഷാമം വരുത്തുകയില്ല. ഇനിമേൽ ജനതകളുടെ മധ്യത്തിൽ നിങ്ങൾക്കു ക്ഷാമംമൂലം അപകീർത്തി ഉണ്ടാകാതിരിക്കാൻ വൃക്ഷങ്ങളിൽ ഫലവും നിലത്തിൽ വിളവും ഞാൻ സമൃദ്ധമാക്കും. അപ്പോൾ നിങ്ങളുടെ ദുർമാർഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്ത അകൃത്യങ്ങളും മ്ലേച്ഛജീവിതവും നിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.
EZEKIELA 36 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 36:26-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ