ആന്തരിക പ്രേരണയും ഉദാരമനസ്സും ഉണ്ടായിരുന്ന എല്ലാവരും തിരുസാന്നിധ്യകൂടാരത്തിനും അവിടത്തെ ശുശ്രൂഷയ്‍ക്കും ആവശ്യമായ ഉപകരണങ്ങളും വിശുദ്ധവസ്ത്രങ്ങളും സർവേശ്വരനു വഴിപാടായി കൊണ്ടുവന്നു. വഴിപാടർപ്പിക്കണമെന്നു പ്രചോദനമുണ്ടായ പുരുഷന്മാരും സ്‍ത്രീകളും അവരുടെ സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മാലകളും മറ്റു സർവവിധ സ്വർണാഭരണങ്ങളും അർപ്പിച്ചു. നീല, ധൂമ്രം, കടുംചുവപ്പു നൂലുകളും ആട്ടുരോമംകൊണ്ടുള്ള വസ്ത്രങ്ങളും ആട്ടുകൊറ്റന്റെ ചുവപ്പിച്ച തോലും കോലാടിന്റെ തോലും കൈവശമുള്ളവർ കൊണ്ടുവന്നു. വെള്ളിയോ ഓടോ കൊടുക്കാൻ കഴിവുള്ളവർ വഴിപാടായി അവ അർപ്പിച്ചു. വിശുദ്ധകൂടാരത്തിലെ ഏതെങ്കിലും പണിക്ക് ഉപയോഗിക്കാവുന്ന കരുവേലകത്തടി ഉണ്ടായിരുന്നവർ അവയും കൊണ്ടുവന്നു. നൂൽ നൂല്‌ക്കാൻ വിരുതുള്ള സ്‍ത്രീകൾ നീല, ധൂമ്രം, കടുംചുവപ്പു നൂലുകൾ സമർപ്പിച്ചു. ഉദാരമനസ്സും വൈദഗ്ദ്ധ്യവും ഉള്ള സ്‍ത്രീകൾ കോലാട്ടുരോമംകൊണ്ടു നൂൽ നൂറ്റെടുത്തു. ജനപ്രമാണിമാർ ഏഫോദിലും മാർച്ചട്ടയിലും പതിക്കാനുള്ള ഗോമേദകക്കല്ലും മറ്റു രത്നങ്ങളും വിളക്കു കത്തിക്കുന്നതിനും അഭിഷേകതൈലത്തിനും ധൂപക്കൂടിനും ആവശ്യമായ എണ്ണയും സുഗന്ധവർഗങ്ങളും കൊണ്ടുവന്നു. അങ്ങനെ ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാർ സർവേശ്വരൻ മോശയോടു കല്പിച്ച കാര്യങ്ങൾ ചെയ്യുന്നതിന് ആവശ്യമായ സകല വസ്തുക്കളും സർവേശ്വരനു വഴിപാടായി സ്വമേധയാ അർപ്പിച്ചു.
EXODUS 35 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 35:21-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ