KOLOSA 4:1-5

KOLOSA 4:1-5 MALCLBSI

യജമാനന്മാരേ, ദാസന്മാരോടു ന്യായമായും നീതിയായും പെരുമാറുക. നിങ്ങൾക്കും സ്വർഗത്തിൽ ഒരു യജമാനൻ ഉണ്ടെന്നുള്ളത് ഓർക്കുക. പ്രാർഥനയിൽ ജാഗരൂകരായി ദൈവത്തിനു സ്തോത്രം അർപ്പിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക. ക്രിസ്തുവിന്റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്റെ വാതിൽ തുറന്നു കിട്ടുവാനായി ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാൻ ഇപ്പോൾ തടവിലായിരിക്കുന്നത്. ആ മർമ്മം സ്പഷ്ടമാക്കുന്ന വിധത്തിൽ യഥോചിതം പ്രസംഗിക്കുവാൻ എനിക്കു കഴിയുന്നതിനുവേണ്ടിയും പ്രാർഥിക്കുക. നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂർവം വർത്തിക്കുക.

KOLOSA 4 വായിക്കുക