യെഹൂദാരാജാവായ അഹസ്യായുടെ പുത്രൻ യോവാശിന്റെ ഇരുപത്തിമൂന്നാം ഭരണവർഷം യേഹൂവിന്റെ പുത്രൻ യെഹോവാഹാസ് ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ പതിനേഴു വർഷം ഭരിച്ചു. യെഹോവാഹാസ് സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു; നെബാത്തിന്റെ പുത്രൻ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നു വിട്ടുമാറാതെ അദ്ദേഹം അവ തുടർന്നുപോന്നു. അതിനാൽ സർവേശ്വരന്റെ കോപം ഇസ്രായേലിനു നേരെ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്റെയും അയാളുടെ പുത്രൻ ബെൻ-ഹദദിന്റെയും കൈകളിൽ തുടർച്ചയായി ഏല്പിച്ചുകൊടുത്തു. യെഹോവാഹാസ് സർവേശ്വരന്റെ സഹായത്തിനായി പ്രാർഥിച്ചു. അവിടുന്ന് അയാളുടെ യാചന കേട്ടു; സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു. അവിടുന്ന് ഇസ്രായേലിന് ഒരു വിമോചകനെ നല്‌കി. ഇസ്രായേല്യർ സിറിയാക്കാരുടെ കൈയിൽനിന്നു വിമോചിതരായി. അങ്ങനെ ഇസ്രായേൽജനം മുൻപെന്നപോലെ സുരക്ഷിതരായി പാർത്തു.
2 LALTE 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 LALTE 13:1-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ