വിതയ്‍ക്കുവാൻ വിത്തും ഭക്ഷിക്കുവാൻ ആഹാരവും തരുന്ന ദൈവം, നിങ്ങൾ വിതച്ചത് മുളപ്പിക്കുകയും, നിങ്ങളുടെ ഉദാരമനസ്കതമൂലം സമൃദ്ധമായ വിളവ് ഉൽപാദിപ്പിക്കുകയും ചെയ്യും. എപ്പോഴും ഉദാരശീലരായിരിക്കുവാൻ വേണ്ടത്ര ഐശ്വര്യസമൃദ്ധി ദൈവം നിങ്ങൾക്കു നല്‌കും. ഞങ്ങളിൽനിന്നു ദാനങ്ങൾ സ്വീകരിക്കുന്നവർ നിങ്ങളുടെ ദാനങ്ങൾക്കുവേണ്ടി ദൈവത്തെ സ്തുതിക്കും. നിങ്ങൾ ചെയ്യുന്ന ഈ സേവനം ദൈവത്തിന്റെ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുന്നു എന്നു മാത്രമല്ല, നന്ദി നിറഞ്ഞ ഹൃദയങ്ങളിൽനിന്നു ദൈവത്തിന്റെ അടുക്കലേക്ക് ഒഴുകിച്ചെല്ലുന്ന സ്തോത്രധാരകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. നിങ്ങൾ സ്വീകരിച്ച ക്രിസ്തുവിന്റെ സുവിശേഷത്തോടു നിങ്ങൾക്കുള്ള കൂറ് ഈ സേവനംമൂലം തെളിയുന്നു. അതിന്റെ പേരിലും, തങ്ങളോടും മറ്റുള്ള എല്ലാവരോടും നിങ്ങൾ കാണിക്കുന്ന ഔദാര്യത്തിന്റെ പേരിലും അനേകമാളുകൾ ദൈവത്തെ പ്രകീർത്തിക്കുന്നു. ദൈവം നിങ്ങളോടു കാണിച്ച ഉദാരമായ കൃപ നിമിത്തം അവർ ഉറ്റ സ്നേഹത്തോടുകൂടി നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. അവർണനീയമായ അവിടുത്തെ ദാനത്തിന്റെ പേരിൽ ദൈവത്തിനു സ്തോത്രം!
2 KORINTH 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 KORINTH 9:10-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ