1
സദൃശവാക്യങ്ങൾ 4:23
സമകാലിക മലയാളവിവർത്തനം
MCV
എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക, കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്.
താരതമ്യം
സദൃശവാക്യങ്ങൾ 4:23 പര്യവേക്ഷണം ചെയ്യുക
2
സദൃശവാക്യങ്ങൾ 4:26
നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും.
സദൃശവാക്യങ്ങൾ 4:26 പര്യവേക്ഷണം ചെയ്യുക
3
സദൃശവാക്യങ്ങൾ 4:24
വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക; ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.
സദൃശവാക്യങ്ങൾ 4:24 പര്യവേക്ഷണം ചെയ്യുക
4
സദൃശവാക്യങ്ങൾ 4:7
ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക. നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അറിവ് സമ്പാദിക്കുക.
സദൃശവാക്യങ്ങൾ 4:7 പര്യവേക്ഷണം ചെയ്യുക
5
സദൃശവാക്യങ്ങൾ 4:18-19
നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു, അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും. എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 4:18-19 പര്യവേക്ഷണം ചെയ്യുക
6
സദൃശവാക്യങ്ങൾ 4:6
ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും; അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും.
സദൃശവാക്യങ്ങൾ 4:6 പര്യവേക്ഷണം ചെയ്യുക
7
സദൃശവാക്യങ്ങൾ 4:13
ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ.
സദൃശവാക്യങ്ങൾ 4:13 പര്യവേക്ഷണം ചെയ്യുക
8
സദൃശവാക്യങ്ങൾ 4:14
ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്.
സദൃശവാക്യങ്ങൾ 4:14 പര്യവേക്ഷണം ചെയ്യുക
9
സദൃശവാക്യങ്ങൾ 4:1
എന്റെ കുഞ്ഞുങ്ങളേ, പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക; അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക.
സദൃശവാക്യങ്ങൾ 4:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ