ഹോശേ. 12

12
1എഫ്രയീം കാറ്റിനെ സ്നേഹിച്ച്,
കിഴക്കൻ കാറ്റിനെ പിന്തുടരുന്നു;
അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു;
അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു;
മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.
2യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്;
യഹോവ യാക്കോബിനെ അവന്‍റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും;
അവന്‍റെ പ്രവൃത്തികൾക്കു തക്കവണ്ണം
അവന് പകരം കൊടുക്കും.
3അവൻ ഗർഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു;
തന്‍റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. #12:3 അവൻ ഗർഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു; തന്‍റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. ഉല്പത്തി 25:26-32:24-26 വരെ നോക്കുക
4അവൻ ദൂതനോട് പൊരുതി ജയിച്ചു;
അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു;
അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി,
അവിടെവച്ച് യഹോവ അവനോട്#12:4 അവനോട് നമ്മോടു സംസാരിച്ചു.
5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു;
‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം.
6അതുകൊണ്ട് നീ നിന്‍റെ ദൈവത്തിന്‍റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക;
ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക.
7യിസ്രായേൽ ഒരു കനാന്യനാകുന്നു;
കള്ളത്തുലാസ് അവന്‍റെ കയ്യിൽ ഉണ്ട്;
പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
8എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു,
എനിക്ക് ധനം കിട്ടിയിരിക്കുന്നു;
എന്‍റെ സകല പ്രയത്നങ്ങളിലും
പാപകരമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല” എന്നിങ്ങനെ പറയുന്നു.
9ഞാനോ മിസ്രയീം ദേശം മുതൽ
നിന്‍റെ ദൈവമായ യഹോവയാകുന്നു;
ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ
ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
10ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു;
പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.
11ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും;
അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ,
അവരുടെ ബലിപീഠങ്ങൾ
വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
12യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി;
യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു,
ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു.
13യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു,
ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു.
14എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു;
ആകയാൽ അവന്‍റെ കർത്താവ് അവന്‍റെ രക്തപാതകം അവന്‍റെമേൽ ചുമത്തുകയും
അവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും.

Áherslumerki

Deildu

Afrita

None

Want to have your highlights saved across all your devices? Sign up or sign in