1 കൊരിന്തിയിര് 3
3
തെയ്വത്ത്ന്റ കൂട്ട്വേലക്കാറ്
  1ഏശുവീല് നമ്പന്റ എന്റ കൂട്ടറേ, നിങ്ങളോട എക്ക് തെയ്വത്ത്ന്റ ഉശ്റൊള്ള ആള്കളോടപേലയില്ല, ഈ ഒലകത്തീലൊള്ള ആള്കളപ്പേല കിര്ശ്തുവീല് പുത്തിയൊറയ്ക്കാത്ത കുഞ്ചികുഞ്ച്ലോടപ്പേലയേ പിര്പ്പ്ത്തിയിട്വാനിക്കി പെറ്റിയൊള്ള്. 2കുഞ്ച്ല്ക്ക് കട്ടിയൊള്ള ശാപ്പാട് തിന്വാനിക്കി നോക്കണ്ടാ; അത്പേല നിങ്ങ്ക്ക് കട്ടിയൊള്ള പുത്തിപേശത്ത് മനശ്ലാക്ക്വാനിക്കി നോക്കണ്ടാഞ്ഞ്ത്; ഇപ്പനം നിങ്ങ്ക്ക് അത്ക്ക് നോക്കണ്ട; അത്കൊണ്ട് കട്ടിയൊള്ള ശാപ്പാടില്ല പാലാണും നിങ്ങ്ക്ക് നാന് തന്ത്ത്. 3നിങ്ങള നെട്വ്ക്ക് ഇപ്പനം കുശ്മ്പും ചണ്ടയും ഒണ്ട്; അത്കൊണ്ട് നിങ്ങ ഇപ്പനം ഒലകത്ത്ന്റ ആള്കളപ്പേലയം വെറും മന്ശൻമാര പേലയും ആണും. 4ഒരത്തൻ “നാന് പവ്ലോശ്ന്റ കൂട്ടത്തൊള്ളവൻ” ഇന്റും വേറ ഒരത്തൻ “നാന് അപ്പല്ലോശ്ന്റ കൂട്ടത്തൊള്ളവൻ” ഇന്റും പേശ്വ്നിക്കി നിങ്ങ വെറും മന്ശൻമാരപ്പേലയും ആണും 5അപ്പല്ലോശ് ഏവൻ? പവ്ലോശ് ഏവൻ? നിങ്ങള തെയ്വനമ്പ്കാറ് ആക്കിയ വെറും വേലക്കാറ് മാട്ട്ക്ക്മാണും; കർത്താവ് എങ്ങള ഏപ്പിച്ച വേലയാണും എങ്ങ ഓരോരത്തനം ചെയ്ഞ്ഞത്. 6വെതകാറൻ വിത്ത് വെതക്കിന്റത്പേലയാണം നാന് നിങ്ങളോട നെല്ലശേതി പേശിക്കാട്ടീത്, വിത്ത് നനയ്ക്കിന്റത് പേലയാണും അപ്പല്ലോശ് നാന് തൊടങ്ങിയ വേല പാത്ത്ട്ത്ത് നടന്ന്ത്; ഇന്റെ തെയ്വമാണും അത്ന വളത്തീത്. 7വളത്തന്റത് തെയ്വമാണും അത്കൊണ്ട് നാട്ടന്റവനോ തണ്ണിവീത്തന്റവനോ ഒന്റുമില്ല. 8നാട്ടന്റവനം തണ്ണി വീത്തന്റവനം ഒന്റ് പേലതിന്നയാണും; ഓരോരത്തന്ക്കും അവാവന്റ വേലക്കി ഒത്ത കൂലി കിട്ടും. 9എങ്ങ തെയ്വത്ത്ന്റ കൂട്ട്വേലക്കാറും നിങ്ങ തെയ്വത്ത്ന്റ തോപ്പും തെയ്വത്ത്ന്റ വീട്മാണും.
  10തെയ്വം എക്ക് തന്ത കിറ്പാവരത്ത്ക്ക് ഒത്തത്പേല നാന് കെട്ടിക്കാറനാഞ്ഞ വേലക്കാറനാഞ്ഞ് എടിത്തറയിട്ടൻ; വേറൊരത്തൻ അത്ന്റ മീത വേല എടക്കന്റാൻ; ഇന്റെ ഓരോരത്തൻ ഏണ വേല എടക്കണമിന്റ് അവാവൻതിന്ന പാക്കണം. 11ഇപ്പത്തിന്ന ഒര എടിത്തറയൊള്ളത് കൊണ്ട് ഇന്നി വേറൊര എടിത്തറ ഇട്വാനിക്കി ഒരത്തന്ക്കും പെറ്റ്ത്ത്ല; ഏശുകിര്ശ്തു തിന്നയാണും ആ ഇട്ടിരക്കന്റ എടിത്തറ. 12ഈ എടിത്തറയിന്റ മീത ചെലാള്കള് തങ്കമോ വെള്ളിയോ മാണിക്കക്കെല്ല്കള് കൊണ്ടോ വേറ ഇത്ത്റിയാള്കള് തെടിയോ പില്ലോ പീരിയോ ഇട്ട് വേല എട്പ്പ്റ്, 13ഇന്റെ കിര്ശ്തുവ്ന്റ നായവിതി നാളക്കി അവങ്ങ ഓരോരത്തനം ഇതീല് എന്തൻ ഏവാരമിട്ട് വേല എടത്താരിന്റ് തിയ്യീല് വെളിപ്പട്ട് വെരത്തും അവങ്ങ ഏണത്തീ വേലയെടത്താരിന്റ് തിയ്യീല് ശോതന ചെയ്യത്തം ചെയ്യും. 14ഒരത്തൻ വേല എടത്തത് നെലനെക്കന്റതിന്റെ അവന്ക്ക് കൂലി കിട്ടും. 15അത് എരിഞ്ഞ് പിയ്യെ അവന്ക്ക് ഒന്റ്മില്ലാണ്ടിയാകും; ഇന്റാലും അവൻ തിയ്യീനെന്റ് രച്ചപെടന്റത് പേല രച്ചപെടും. 16നിങ്ങ തെയ്വത്ത്ന്റ വീട് ഇന്റും തെയ്വത്ത്ന്റ ഉശ്റ് നിങ്ങള തേകത്ത് കുടിയിര്ക്ക്ന്റ് ഇന്റും നിങ്ങ്ക്ക് തിക്ക്ലിയാ? 17തെയ്വത്ത്ന്റ വീട് നയിപ്പിക്കിന്റവന തെയ്വം നയിപ്പിക്കും; തെയ്വത്ത്ന്റ വീട് ശുത്തിയൊള്ളതാണും ആ വീട് നിങ്ങ തിന്നയാണും. 18ഒരത്തനം അവാവനത്തിന്ന ചതിക്കേറ്ത്; നിങ്ങളീല് ഏവനീലും ഒലകത്തീല ആള്കള മൊകത്ത് നാന് പുത്തിയൊള്ളവൻ ഇന്റ് നെനയ്ക്കിന്റതിന്റെ അവൻ ശെരിക്ക്മൊള്ള പുത്തിയൊള്ളവൻ ആവാനിക്കി പുത്തികെട്ടവനാകണം. 19ഈ ഒലകത്ത്ന്റ പുത്തി തെയ്വത്ത്ന്റ കണ്ണീല് പൊട്ടപ്പുത്തിയാണും.
“തെയ്വം പുത്തിയൊള്ള ആള്കള അവങ്ങള തന്തറത്തീല് പിടിക്കിന്റാര്”
ഇന്റും
  20“പുത്തിമാൻമാര പുത്തി ഒന്റുമില്ല ഇന്റും കർത്താവ്ക്ക് തിക്കൊണ്ട്”
ഇന്റും തെയ്വവയനത്തീല് എയ്തിയിരക്കന്റാര്. 21അത്കൊണ്ട് മന്ശൻമാരീല് പെര്മപ്പെടേറ്; ഒക്ക നിങ്ങ്ക്കൊള്ളതാണും, 22അത് പവ്ലോശാഞ്ഞാലും അപ്പല്ലോശാഞ്ഞാലും കേപാവാഞ്ഞാലും ഒലകമാഞ്ഞാലും ഉശ്റാഞ്ഞാലും ചാവാഞ്ഞാലും ഇപ്പൻ ഒള്ളതോ വെര്വാനൊള്ളതോ ഒക്ക നിങ്ങ്ക്കൊള്ളതാണും. 23നിങ്ങ കിര്ശ്തുവ്ക്ക് ഒള്ള ആള്കള്; കിര്ശ്തു തെയ്വത്ത്ക്കൊള്ളവൻ.
      Επιλέχθηκαν προς το παρόν:
1 കൊരിന്തിയിര് 3: മുതുവാൻ
Επισημάνσεις
Κοινοποίηση
Αντιγραφή
Θέλετε να αποθηκεύονται οι επισημάνσεις σας σε όλες τις συσκευές σας; Εγγραφείτε ή συνδεθείτε
© New Life Literature