ഓകന്നാൻ 15
15
ഏശു ശെരിക്ക്മൊള്ള മുന്തിരിപ്പെയിര്
1നാന് ശെരിക്ക്മൊള്ള മുന്തിരിക്കൊടിയും എന്റ അപ്പൻ മുന്തിരി തോപ്പ് പാപ്പ്കാറനം ആണും. 2അവൻ എന്നാട്ടൊള്ള കായ്വിടാത്ത കൊമ്പ്കളൊക്ക വെട്ടിക്കളയത്തും കായ്വിടന്റതൊക്ക കൊള്ള കായ് വിട്വാനിക്കി വേണ്ടി വെട്ടി നെന്റാക്കി വിടത്തം ചെയ്യും. 3നാന് നിങ്ങളോട പേശിയ വാക്ക്കള് കാറണം നിങ്ങ ഇപ്പത്തിന്ന ശുത്തിയൊള്ളാള്കളാകന്റര്. 4എന്റ കൂട്ടത്തിര്വൻ; ഇന്റെ നാനും നിങ്ങള കൂട്ടത്ത് ഇര്പ്പിൻ; മുന്തിരിക്കൊടിയില് ചേന്തിരക്കാണ്ടി കൊമ്പ്കള്ക്ക് ഒറ്റക്കി കായ് വിട്വാനിക്കി നോക്കണ്ട; അത്പേല എന്നാട്ട് ചേന്തിരക്കാണ്ടി നിങ്ങ്ക്ക് കായ് വിട്വാനിക്കി നോക്കണ്ട.
5“നാന് മുന്തിരിക്കൊടിയും നിങ്ങ കൊമ്പ്കളും ആണും; ഒരത്തൻ എന്നാട്ടും നാന് അവനാട്ടും ഇരന്നെ അവൻ കൊള്ള പയം കായ്ക്കും; എന്ന വിട്ട് നിങ്ങ്ക്ക് ഒന്റും ചെയ്യ്വാനിക്കി നോക്കണ്ട. 6എന്നാട്ട് ഇര്ക്കാത്തവന വെട്ടിക്കളഞ്ഞ് ഒണങ്ങിപോന്റ കൊമ്പ്നപ്പേലയാണും; ആണത്തി കൊമ്പ്കള പെറ്ക്കിയെട്ത്ത് തിയ്യിക്കി ഇടത്തം അത് വെന്ത്പോകത്തും ചെയ്യും. 7നിങ്ങ എന്നാട്ടും എന്റ വയനം നിങ്ങളാട്ടും ഇരന്നെ നിങ്ങ ആശിച്ച് കേക്കന്റ എന്തനം നിങ്ങ്ക്ക് കിട്ടും. 8നിങ്ങ കൊള്ള പയം കായിപ്പിനിക്കി നിങ്ങ എന്റ ശിശിയൻമാര് ആവ്റ്; ആണ എന്റ അപ്പൻ മകിമപ്പെട്വ്റ്. 9അപ്പൻ എന്ന ശ്നേകിച്ച്ത്പേല നാനും നിങ്ങള ശ്നേകിക്കിന്റൻ; നിങ്ങ എന്റ ശ്നേകത്തീല് പൊളയ്ക്കണം. 10നാന് എന്റ അപ്പന്റ ഉത്തറവ്ന്റ ചൊല്ല്ക്ക് നെന്റ് അവന്റ ശ്നേകത്തീല് ഇര്ക്കന്റത്പേല നിങ്ങ എന്റ ഉത്തറവ്ന്റ ചൊല്ല്ക്ക് നെക്കന്റതാണിങ്ങി നിങ്ങ എന്റ ശ്നേകത്തീല് ഇര്പ്പ്റ്.”
11“എന്റ കൂയ് നിങ്ങളീല് ഇര്പ്പാനിക്കും നിങ്ങള കൂയ് തെകിവാനിക്കും നാന് ഇക്കാരിയമൊക്ക നിങ്ങളോട പേശിയിൻ. 12നാന് നിങ്ങള ശ്നേകിച്ച്ത്പേല നിങ്ങയും തമ്മ്ളിത്തമ്മ്ളി ശ്നേകിക്കണം ഇന്റാണും എന്റ ഉത്തറവ്. 13ഒരത്തൻ അവന്റ കൂട്ട്കാറന്ക്ക് വേണ്ടി ചാകന്റതീക്കായും ഒള്ള വെലി ശ്നേകം ഒരത്തന്ക്ക്മില്ല. 14നാന് നിങ്ങളോട ഉത്തറവിടന്റതൊക്ക ചെയ്ഞ്ഞെ നിങ്ങ എന്റ കൂട്ട്കാറാവ്റ്. 15നാന് നിങ്ങള വേലക്കാറ് ഇന്റ് ഇന്നിത്തൊട്ട് വിളിക്കിത്ത്ല; എന്തനിന്റെ ഒര വേലക്കാറന്ക്ക് അവന്റ ഏമാൻ എന്തനൊക്ക വേലയെടക്കന്റാൻ ഇന്റ് തിക്ക്ലില്ലോ. പകരം നാന് നിങ്ങള കൂട്ട്കാറ് ഇന്റ് വിളിച്ചിരക്കന്റൻ. എന്തനിന്റെ നാന് എന്റ അപ്പനീനെന്റ് കേട്ടതൊക്കയം നിങ്ങളോട പേശിക്കാട്ടിയിൻ. 16നിങ്ങ എന്ന തേടിയെടത്തതില്ല എപ്പനെപ്പനം നെലനെക്കന്റ പയം കായിപ്പാനിക്കി നാന് നിങ്ങള തേടിയെട്ത്ത് വെച്ചിരക്കന്റൻ; അത്കൊണ്ട് നിങ്ങ എന്റ പേരില് കേക്കന്റതൊക്ക എന്റ അപ്പൻ നിങ്ങ്ക്ക് തെരും. 17നിങ്ങ തമ്മ്ളിത്തമ്മ്ളി ശ്നേകിക്കണം ഇതാണും എന്റ ഉത്തറവ്.”
ഒലകത്ത്ന്റ വെറ്പ്പ്
18“ഒലകം നിങ്ങള വെറക്കന്റതിന്റെ നെനച്ച് പാരൻ അവങ്ങ നിങ്ങള വെറക്കന്റത്ക്ക് മുന്തിയേ എന്ന വെറത്താര്. 19നിങ്ങ ഒലകക്കാറ് ആഞ്ഞിങ്ങി അവങ്ങ നിങ്ങള ശൊന്തക്കാറപ്പേല ശ്നേകിച്ചാരേ; നിങ്ങ ഒലകത്തീനെന്റ് ഇല്ലാത്താള്കള് ആഞ്ഞ്ത് കൊണ്ടും ഒലകത്തിനെന്റ് നിങ്ങള നാന് തേടിയെട്ത്ത്ത് കൊണ്ടും ആണും ഒലകം നിങ്ങള വെറക്കന്റത്. 20‘ഒര വേലക്കാറനം അവന്റ ഏമാനിക്കായും ഒട്ടും വെലീവനില്ല’ ഇന്റ് നാന് നിങ്ങളോട പേശിയ വാക്ക്കള് നെനച്ച് പാരൻ; അവങ്ങ എന്ന ചിക്കയെടത്തതിന്റെ നിങ്ങളയം ചിക്കയെട്പ്പ്റ്; അവങ്ങ എന്റ പടിപ്പിക്കിത്ത് കേട്ടതാഞ്ഞിങ്ങി നിങ്ങളതും കേപ്പ്റാഞ്ഞ്ത്. 21എന്ന വിട്ടവന അവ്ങ്ങ്ക്ക് തിക്ക്ലാത്തത് കൊണ്ട് എന്റ പേര്നശെല്ലി ഈണയൊക്ക അവങ്ങ നിങ്ങളോട ചെയ്വ്റ്. 22നാന് വന്ത് അവങ്ങളോട പേശാണ്ടിയിരന്നതാഞ്ഞിങ്ങി അവങ്ങ തെറ്റ്കുറ്റക്കാറ് ആക്ത്ത്ലാഞ്ഞ്ത്; ഇന്റെ ഇപ്പൻ അവങ്ങള തെറ്റ്കുറ്റത്തീനെന്റ് അവ്ങ്ങ്ക്ക് മാറിപോവാനിക്കി നോക്കണ്ട. 23എന്ന വെറക്കന്റവൻ എന്റ അപ്പനയും വെറക്കന്റാൻ. 24വേറ ഒരത്തനം ഒരകാലത്തം ചെയ്യാത്ത അത്ശകങ്ങള നാന് അവ്ങ്ങ്ക്ക് നെട്വീല് ചെയ്യാണ്ടിയിര്ന്നിങ്ങി അവങ്ങ തെറ്റ്കുറ്റക്കാറ് ആക്ത്ത്ലാഞ്ഞ്തേ; ഇന്റെ അവങ്ങ ഇപ്പൻ അത്ശകങ്ങള് കാണത്തം എന്നയും എന്റ അപ്പനയും വെറ്ക്ക്ത്തം ചെയ്യന്റാര്. 25‘അവങ്ങ ഒര കാറണമം ഇല്ലാണ്ടി എന്ന വെറത്താര്’ ഇന്റ് അവങ്ങള നായപ്റമാണത്തീല് എയ്തീത് നടപ്പാനിക്കി വേണ്ടിയാണും അവങ്ങ ഈണയൊക്ക ചെയ്യന്റത്.”
26“അപ്പനാട്ട് നെന്റ് വെന്റതും ശത്തിയം കാട്ടിത്തെന്റത്മാഞ്ഞ ഉശ്റ്ന നാന് നിങ്ങളാട്ടക്കി വിട്വിൻ; ഇയ്യ ഉശ്റ് നിങ്ങ്ക്ക് ഒതവിചെയ്യത്തും എന്നപ്പെറ്റി പേശിത്തെരത്തം ചെയ്യും. 27മുന്തിക്കാലം തൊട്ടേ നിങ്ങ എന്റ കൂട്ടത്ത് ഒള്ളത്കൊണ്ട് നിങ്ങയും എന്നപ്പെറ്റി പേശ്വ്റ്.”
Valgt i Øjeblikket:
ഓകന്നാൻ 15: മുതുവാൻ
Markering
Del
Kopiér

Vil du have dine markeringer gemt på tværs af alle dine enheder? Tilmeld dig eller log ind
© New Life Literature