മത്തായി 22
22
കലിയാണെ വിരുന്തിലെ കതെ
ലൂക്കോശ് 14:15–24
1പിന്നേം കതേ പേരേത്തി ഏശു അവറകാക്ക് ചൊല്ലിയത്, 2“മേലോകെ രാച്ചം എന്നത് ഇകനതാൻ, ഒരുനാ ഒരു രാശാവ് ഉടയാ മകനുക്കുചൂട്ടി ഒരു കലിയാണെ വിരുന്തയിട്ടെ. 3കലിയാണത്തുക്ക് വുളിച്ച വിരുന്താളികളെ വുളിപ്പേക്ക് പണ്ണക്കാറാളെ കടത്തിവുട്ടെ; ഒണ്ണാ വിരുന്താളികേക്ക് വരുകേക്ക് മനശ് നാപ്പോയെ. 4പുറകോടേം അവൻ വോറേ പണ്ണക്കാറാളെ കടത്തിവുട്ടെ, ‘ഏൻ എൻ വിരുന്തെ ഒരിയ്ക്കോഞ്ചേയെ, എൻ കാളകാടാം തുൺ തടിയ്‌ക്കെ വച്ചെ ചീവാതികാടാം അറുത്ത് എല്ലാം ഒരിയ്‌ക്കി ഇരുക്കിനെ കലിയാണെ വിരുന്തുക്ക് വരിൻ’ ഒൺ വുളിച്ച വിരുന്താളികകാക്ക് ചൊല്ലിവുട്ടെ. 5ഒണ്ണാ വിരുന്താളികെ അത്തുക്ക് ചെവിയെ കൊടാതെ ഉടവുറെ വേലേക്ക് പോയെ. ഒരാ ഉടയാ ഉശത്തുക്കും വോറൊരാ ഏവാരത്തുക്കും മണ്ടിയേയെ, 6മിച്ചമൊള്ളാളുകെ പണ്ണക്കാറാളെ പുടിച്ച് വെക്കം കെടുത്തി കൊണ്ണൊറിഞ്ചെ. 7രാശാവുക്ക് ചരിയാനത്തിൽ കിരുക്കുറയ്ങ്കി പടയാളികളെ കടത്തിവുട്ടു അം കുലകാറാളെ കൊൺ പട്ടണമെ ചുട്ടൊറിഞ്ചെ. 8പിന്നെ അവൻ ഉടയാ പണ്ണക്കാറാളെ വുളിച്ച്, ‘കലിയാണെ വിരുന്ത് ഒരിയ്ങ്കിരുക്കിനെ ഒണ്ണാ വുളിച്ചവേരാക്ക് അത്തുക്ക് ഓയ്‌ക്കമില്ലെ. 9അതുനാലെ നിങ്കെ മുയ്‌ക്കമാനെ തെരുവീതീൽ പോയ് കാണവനയെല്ലാം കലിയാണെ വിരുന്തുക്ക് വുളീൻ’ ഒൺ ചൊല്ലിയെ 10അത്തുക്ക് അം പണ്ണക്കാറാ തെരുവീതീൽ പോയ് കണ്ടെ തിശകെട്ടവേരാളാം നല്ലവേരാളാം കൂട്ടി കുടത്ത് കലിയാണെ പന്തലെ നുറച്ചെ.
11വിരുന്തുകാറാളെ നോക്കുകേക്ക് രാശാവ് അകത്തിൽ നുൺ വന്തവോളെ കലിയാണത്തുക്കൊള്ളെ ഉടനടയെ ഇടാത്തെ ഒരു മനിശനെ അങ്ക് കണ്ടെ. 12‘ഇണങ്കാ, നീ കലിയാണത്തുക്ക് ഇടിനെ ഉടനടയെ ഇടാതെ എകനെ അകത്തിൽ വന്തെ?’ ഒൺ രാശാവ് കേട്ടെ. ഒണ്ണാ അവനുക്ക് പേച്ച് വാത്തെ മുട്ടിയേയെ. 13പിന്നെ രാശാവ് ഉടയാ പണ്ണക്കാറാകാൽ, ‘ചെന്നെ കയ്യാം കാലാം കെട്ടി അങ്ക് പുറത്തിലെ ഇരുട്ടുക്ക് ഉന്തിയിടിൻ; അങ്ക് കോത്തേം പല്ലുകടീം ഒണ്ടാകും’” ഒൺ ചൊല്ലിയെ.
14“വുളിച്ചെടുത്തവേരാ കനേകം ഒണ്ണാ പുറിച്ചെടുത്തവേരാളോ ചുരുക്കം” ഒൺ ചൊല്ലി ഏശു നുറുത്തിയെ.
കരമെ പിരിയ്‌ക്കിനതചൊല്ലിയൊള്ളെ കേൾവി
മരുക്കോശ് 12:13–17; ലൂക്കോശ് 20:20–26
15പിന്നെ പരീശരുകാട് ഏശുവെ വാക്കാരെ കുടുക്കുകേക്ക് നിനച്ച് കൂട്ടിയാലെ പോയെ. 16പിന്നെ അവറെ തങ്കെ ശിശിയരുകാടാം കെരോതാവു കൂട്ടത്തിലെ ചിലെ ആളുകളാം കൂട്ടി അവൻകാക്ക് കടത്തിവുട്ടെ. അവറെ അവൻകാക്ക്, “എശമാനനേ, നീ ചൊന്നത് ചത്തിയം താൻ ഒൺ എങ്കാക്ക് തിക്കിനൊള്ളെ. നീ ആര് മുകറെ നോക്കാതേം വോറെ ഒള്ളവേരാ എന്തെ ചൊല്ലുമൊൺ നിനയാതേം മാനടവൻകാടചൊല്ലി തെയ്‌വത്തുക്കിരുക്കിനെ പിരിയമചൊല്ലി നീ അവറളെ പടിയ്‌ക്കെ വയ്‌ക്കിനെ. 17നിനക്ക് എന്തനേത്ത് തോണെ? നങ്കെ ചട്ടപ്പടീൽ റോമൻ രാശാവാനെ കയിശരുക്ക് കരമെ കൊടുക്കിനത് ചരിയോ ഇല്ലയോ ഒൺ എങ്കാക്ക് ചൊല്ലി തരോണും” ഒൺ കേട്ടെ.
18ഏശുവുക്ക് അവറളിലെ കുറുപ്പുകെട്ട നിനവ് തിക്കിലൊണ്ടായതും, “നരി ചാമിക്കാറാളേ, നിങ്കെ എന്നെ ചോതനെ ചെയ്യിനത് എന്തുക്ക്? 19കരമെ കൊടുപ്പേക്കൊള്ളെ ഒരു തുട്ടെ കാട്ടിൻ” ഒൺ ചൊല്ലിയെ.
അവറെ അവനുക്ക് ഒരു വെള്ളി തുട്ടെ കൊടുത്തെ. 20അവൻ അവറകാക്ക്, “ഇത്തിൽ കാണ ഉരുവമും പേരും ആര് പങ്ക്?” ഒൺ കേട്ടെ.
21അത്തുക്ക് അവറെ “രാശാവ് പങ്ക്” ഒൺ ചൊല്ലിയെ.
അന്നേരം ഏശു “രാശാവുക്കൊള്ളതെ രാശാവുക്കും തെയ്‌വത്തുക്കൊള്ളതെ തെയ്‌വത്തുക്കും കൊടിൻ” ഒൺ അവൻ അവറകാക്ക് ചൊല്ലിയെ.
22അവറെ അതെ കേട്ട് അരിശുകപ്പട്ട് അവനെ വുട്ടുപോയെ.
ചാവിൽ നുൺ ഉശിരോറി തിരുമ്പി വരിനതചൊല്ലിയൊള്ളെ കേൾവി
മരുക്കോശ് 12:18–27; ലൂക്കോശ് 20:27–40
23ചത്തവേരാ ഉശിരോറി തിരുമ്പി വാരാത്ത് ഒൺ നിനയ്‌ക്കിനെ ശതൂക്കിയരിൽ ചിലവേരാ അണ്ണേക്ക് ഏശുവുകാക്ക് വന്ത്, 24“എശമാനനേ, ഒരു മനിശൻ മക്കനാതെ ചത്തേയാ അവൻ തമ്പി തൂക്കാലിച്ചായ് ഇരുക്കിനെ തമ്മേൻ പെണ്ണയെടുത്ത് വച്ചിരുന്ത് തമ്മേനുക്ക് മക്കളെ പെതുക്കെ വയ്‌ക്കോണും ഒൺ മോശെ കൽപ്പനയിട്ടിരുക്കിനതാനേ? 25ഒണ്ണാ എങ്കെ ഇടേൽ ഏള് അണ്ണൻ തമ്പിയേര് പിശച്ചിരുന്തെ. അവറളിൽ മുതേലാ പെണ്ണെടുത്ത് ചത്ത് മക്കനാപ്പോയനാലെ അവൻ പെണ്ണെ തമ്പി ഉടയാ പെണ്ണായ് വച്ചിരുന്തെ. 26അകനയേ ഇരണ്ടാമത്താളും മൂണാമത്താളും ഏളാമത്താ വരേക്ക് അം തൂക്കാലിച്ചിയെ പെണ്ണായ് വച്ചിരുന്ത് മക്കനാതെ ചത്തെ; 27എല്ലാരുക്കും പുറകോട് കടശീക്ക് അപ്പിണും ചത്തെ. 28അകനയൊണ്ണാ ചത്തോഞ്ച് ഉശിരോറി പിശയ്‌ക്കിനവോളെ അവെ അം ഏളാളിൽ ആര്‌ക്ക് പെണ്ണാകും? അവെ ഏളാ കൂട്ടത്തിലും പിശച്ചതാനേ?” ഒൺ ഏശുവുകാക്ക് കേട്ടെ.
29അത്തുക്ക് ഏശു ചൊല്ലിയത്, “തെയ്‌വ ചക്കിതീം തെയ്‌വ വശനമും തിക്കിനാത്തനാലെ താൻ നിങ്കെ നിച്ചനാതെ നടക്കിനത്. 30ചത്തോഞ്ച് ഉശിരോറി പിശയ്‌ക്കിനവോളെ ആരും ആൺപെൺ എടുക്കിനതില്ലെ, കിടത്തി കൊടുക്കിനതുമില്ലെ; എന്തൊണ്ണാ അന്നേരം മേലോകത്തിലെ തൂതരുകാടുവോലതാൻ. 31ചത്തവേരാ ഉശിരോറി പിശയ്‌ക്കിനതചൊല്ലി തെയ്‌വം എന്തെ ചൊല്ലിയിരുക്കിനെ ഒൺ നിങ്കെ പടിയാത്തതീൻ? 32ഏൻ അബുറാകാം തെയ്‌വമും ഇശകാക്ക് തെയ്‌വമും ആക്കോവു തെയ്‌വമുമാനെ ഒൺ ചൊല്ലിയിരുക്കിനെ; ഒണ്ണാ അവൻ ചത്തവേരാ തെയ്‌വമില്ലെ ഉശിരോടെ പിശയ്‌ക്കിനവൻ തെയ്‌വം താൻ.”
33ഇം പടിയ്‌ക്കെ വയ്‌ക്കലുകാടെ മാനടവൻകാട് കേട്ടതും അവറാത്തുക്ക് അരിശുകമായേയെ.
വലിയെ കൽപ്പനെ
മരുക്കോശ് 12:28–34; ലൂക്കോശ് 10:25–28
34ഒണ്ണാം തിരുപ്പി ചൊൽവെ കൂടാത്തെ നിലമേൽ ശതൂക്കിയരെ ഏശു ബുറീനെ ആയ്‌ക്കാച്ചെ ഒൺ കേട്ടാലെ പരീശരുകാട് മൊത്തമാ കൂടിയെ. 35അവറെ കൂട്ടത്തിലെ ഒരു മതപണ്ടിതൻ അവനെ കേൾവി കേട്ട് കുടുക്കുകേക്ക് നോയ്‌ക്കെ. 36“എശമാനനേ, നായപുറമാണത്തിൽ ഏളെ കൽപ്പനെ വലിയത്?” ഒൺ അവൻ കേട്ടെ.
37ഏശു അവൻകാക്ക്, “നിൻ തെയ്‌വമാനെ കരുത്താവുകാൽ നുറഞ്ചെ ഇതയത്തോടും നുറഞ്ച ആത്തുമാവിലും നുറഞ്ചെ മനശോടേം ആത്തിരമാ ഇരുക്കോണും. 38ഇന്താൻ വലിയതും മുയ്‌ക്കമാനതുമാനെ കൽപ്പനെ. 39ഇത്തുക്ക് തകുന്തെ ഇരണ്ടാമത്തെ വലിയെ കൽപ്പനെ എന്നത് ‘നിന്നവോലയേ വോറെ ഒള്ളവേരാകാലും ആത്തിരമായ് ഇരുക്കോണും’ ഒണ്ണതുതാൻ. 40മോശേലെ നായപുറമാണങ്കാടും പലകപ്പാട്ടുക്കാറാ പടിയ്‌ക്കെ വയ്‌ക്കലുകാടും ഇം ഇരണ്ട് കൽപ്പനേലും അടയ്‌ങ്കിരുക്കിനെ” ഒൺ ചൊല്ലിയെ.
മശികായചൊല്ലിയൊള്ളെ കേൾവി
മരുക്കോശ് 12:35–37; ലൂക്കോശ് 20:41–44
41ചിലെ പരീശരുകാട് മൊത്തമാ കൂടി ഇരുന്തവോളെ ഏശു അവറകാൽ, 42“മശികായചൊല്ലി നിങ്കാക്ക് എന്തനേത്ത് തോണെ? അവൻ ആര് മകൻ?” ഒൺ കേട്ടെ. “താവീത് മകൻ” ഒൺ അവറെ വതിലെ ചൊല്ലിയെ. 43ഏശു അവറകാക്ക്, “പിന്നെ എകനനേ താവീത് ആത്തുമാവിൽ അവനെ കരുത്താവ് ഒൺ വുളിക്കിനത്?
44‘ഏൻ നിൻ എതിരികളെ നിൻ പാതപീടമാക്കിനവരേക്ക് എൻ വലത്തക്കോടിര് ഒൺ കരുത്താവ് എൻ കരുത്താവുകാൽ ചൊല്ലിയെ’
ഒൺ താവീത് ചൊല്ലിയതാനെ?
45താവീത് അവനെ കരുത്താവ് ഒൺ വുളിച്ചതൊണ്ണാ മശികാ അവനുക്ക് മകനാനത് എകനെ?” ഒൺ കേട്ടെ. 46അവൻകാക്ക് വതിലെ ചൊൽകേക്ക് അവറാത്തുക്ക് ആരുക്കും മുടിഞ്ചതില്ലെ; അണ്ണേക്കിരുന്ത് അവൻകാൽ ഒണ്ണാം കോപ്പേക്ക് ആരുക്കും ത്‌റാണി നാപ്പോയെ.
Valgt i Øjeblikket:
മത്തായി 22: മന്നാൻ
Markering
Del
Kopiér

Vil du have dine markeringer gemt på tværs af alle dine enheder? Tilmeld dig eller log ind
@New Life Literature (NLL)