لۆگۆی یوڤێرژن
ئایکۆنی گەڕان

ഹോശേ. 5

5
യിസ്രായേൽ നേതാക്കളുടെ പരാജയം
1പുരോഹിതന്മാരേ, കേൾക്കുവിൻ;
യിസ്രായേൽ ഗൃഹമേ, ചെവിക്കൊള്ളുവിൻ;
രാജഗൃഹമേ, ചെവിതരുവിൻ;
നിങ്ങൾ മിസ്പയ്ക്ക് ഒരു കെണിയും
താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കുകകൊണ്ട്
നിങ്ങൾക്ക് ന്യായവിധി വരുന്നു.
2മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു;
ഞാൻ അവർ എല്ലാവരെയും ശാസിക്കും.
3ഞാൻ എഫ്രയീമിനെ അറിയുന്നു;
യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല;
എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു;
യിസ്രായേൽ മലിനമായിരിക്കുന്നു.
4അവർ തങ്ങളുടെ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിവരുവാൻ
അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല;
പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്;
അവർ യഹോവയെ അറിയുന്നതുമില്ല.
5യിസ്രായേലിന്‍റെ മുഖം അവന്‍റെ അഹംഭാവം സാക്ഷീകരിക്കുന്നു;
അതുകൊണ്ട് യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും;
യെഹൂദയും അവരോടുകൂടി ഇടറിവീഴും.
6അവർ ആടുമാടുകളോടുകൂടി
യഹോവയെ അന്വേഷിക്കും;
എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല;
അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.
7അവർ ജാരസന്തതികൾക്കു ജൻമം നൽകിയിരിക്കുകയാൽ
യഹോവയോട് വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു.
ഇപ്പോൾ അമാവാസി അവരെ
അവരുടെ അവകാശത്തോടുകൂടി തിന്നുകളയും.
8ഗിബെയയിൽ ആട്ടിൻകൊമ്പും
രാമയിൽ കാഹളവും ഊതുവിൻ;
ബേത്ത്-ആവെനിൽ പോർവിളി മുഴക്കുവിൻ;
ബെന്യാമീനേ, ഞങ്ങൾ നിന്‍റെ പിറകെ വരുന്നു.
9ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും;
നിശ്ചയമുള്ളത് ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.
10യെഹൂദാപ്രഭുക്കന്മാർ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു;
അതുകൊണ്ട് ഞാൻ എന്‍റെ ക്രോധം വെള്ളംപോലെ അവരുടെ മേൽ പകരും.
11എഫ്രയീം മാനുഷകല്പന അനുസരിച്ചുനടക്കുവാൻ ഇഷ്ടപ്പെട്ടതുകൊണ്ട്
അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
12അതുകൊണ്ട് ഞാൻ എഫ്രയീമിന് പുഴുവും
യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും.
13എഫ്രയീം തന്‍റെ വ്യാധിയും
യെഹൂദാ തന്‍റെ മുറിവും കണ്ടപ്പോൾ
എഫ്രയീം അശ്ശൂരിൽ യുദ്ധതല്പരനായ രാജാവിന്‍റെ അടുക്കൽ ആളയച്ചു;
എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും
നിങ്ങളുടെ മുറിവ് ഉണക്കുവാനും അവനു കഴിഞ്ഞില്ല.
14ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും
യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും;
ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും;
ഞാൻ പിടിച്ചു കൊണ്ടുപോകും;
ആരും എന്‍റെ കയ്യിൽനിന്ന് വിടുവിക്കുകയുമില്ല.
15അവർ കുറ്റം ഏറ്റുപറഞ്ഞ് എന്‍റെ മുഖം അന്വേഷിക്കുവോളം
ഞാൻ മടങ്ങിപ്പോയി എന്‍റെ സ്ഥാനത്ത് ഇരിക്കും;
അവരുടെ കഷ്ടതയിൽ
അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

دیاریکراوەکانی ئێستا:

ഹോശേ. 5: IRVMAL

بەرچاوکردن

لەبەرگرتنەوە

بەراوردکردن

هاوبەشی بکە

None

دەتەوێت هایلایتەکانت بپارێزرێت لەناو ئامێرەکانتدا> ? داخڵ ببە