പ്ലാൻ വിവരങ്ങൾ

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വാക്ക്ഉദാഹരണം

One Word That Will Change Your Life

4 ദിവസത്തിൽ 3 ദിവസം

ഒറ്റവാക്ക് പ്രക്രിയ


സജ്ജീകരിക്കുക
എല്ലാ ആവേശത്തിനിടയിലും, പുതുവത്സരം പഴയതെല്ലാം മറന്നു വീണ്ടും ആരംഭിക്കാനുള്ള അവസരമാകുമെന്ന വസ്തുത നമ്മൾ ഇപ്പോഴും ഇഷ്ടപ്പെടുന്നു. ആ 10 പൗണ്ട് കുറക്കാനും, ദൈനംദിന ആരാധനകളിൽ ഏർപ്പെടാനും, കൂടുതൽ കളികൾ ജയിക്കാനും, കഠിനമായി പരിശീലിപ്പിക്കാനും, കൂടുതൽ വിശ്വസ്തതയോടെ പ്രാർത്ഥിക്കാനും, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും, ബില്ലുകൾ അടച്ചു തീർക്കാനും, പരീക്ഷയ്‌ക്ക്‌ ലഭിക്കുന്ന മാര്‍ക്ക്‌ ഉയർത്താനും അല്ലെങ്കിൽ കൂടുതൽ സംഘാംഗങ്ങളോടും സുഹൃത്തുക്കളോടും യേശുക്രിസ്തുവിനെ പങ്കിടാനും നമുക്ക് പദ്ധതി ഇടാൻ കഴിയും. എന്നാൽ യാഥാർത്ഥ്യം ഈ പദ്ധതികളുടെ നീണ്ട പട്ടികകൾ യാഥാർത്ഥ്യമാകുന്നത് വളരെ അപൂർവമായേ ഉള്ളൂ എന്നതാണ്.


ഇതിനുള്ള ഒരു പരിഹാരം, ഈ പരിപാടിയെല്ലാം മാറ്റിവെച്ചു ഒരു വാക്കിലേക്ക് നമ്മുടെ ശ്രദ്ധയെ ചുരുക്കി പുതുവർഷത്തെ ലളിതമാക്കാം


അതിനാൽ, നമുക്ക് ഒറ്റവാക്ക് പ്രമേയം എന്ന ആശയത്തിന്റെ പ്രായോഗിക വശത്തേക്ക് കടക്കാം. നിങ്ങളുടെ ഒറ്റവാക്ക് പ്രമേയം കണ്ടെത്താൻ സഹായിക്കുന്ന ഘട്ടങ്ങൾ ഇതാ. പ്രക്രിയയ്ക്ക് സമയമെടുക്കുമെന്ന് ഓർമ്മിക്കുക, പക്ഷേ അത് അമൂല്യമാണ്. നിങ്ങളൊരു കായികതാരമോ, പരിശീലകനോ, രക്ഷിതാവോ, ബിസിനസ്സ് നേതാവോ ആകട്ടെ, ഈ പ്രക്രിയയ്ക്ക് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വഴിത്തിരിവുണ്ടാക്കാൻ കഴിയും.


ഒറ്റവാക്ക് പ്രക്രിയയ്ക്ക് മൂന്ന് ലളിതമായ ഘട്ടങ്ങളുണ്ട് - ഉള്ളിലേക്ക് നോക്കുക, ഉന്നതങ്ങളിലേക്ക് നോക്കുക, പുറത്തേക്ക് നോക്കുക.


ഘട്ടം 1 - നിങ്ങളുടെ ഹൃദയം തയ്യാറാക്കുക (ഉള്ളിലേക്ക് നോക്കുക) - ഇവിടെയാണ് തിരക്കിൽ നിന്നും അനാവശ്യ ശബ്ദത്തിൽ നിന്നും അലങ്കോലത്തിൽ നിന്നും വേർപിരിയാൻ നിങ്ങൾ നടപടിയെടുക്കുന്നത്. ഏകാന്തതയും നിശബ്ദതയും കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ ദൈവത്തിൽ നിന്ന് കേൾക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഹൃദയം പരിശോധിക്കാൻ ദൈവത്തെ അനുവദിക്കുമ്പോൾ, അവൻ നമുക്ക് വ്യക്തത നൽകും.



ഘട്ടം 2 - നിങ്ങളുടെ വാക്ക് കണ്ടെത്തുക (ഉന്നതങ്ങളിലേക്ക് നോക്കുക) - ദൈവവുമായി അനുബന്ധിപ്പിക്കപ്പെടാനും അവനെ കേൾക്കാനും ഈ ഘട്ടം നമ്മളെ സഹായിക്കുന്നു. ഇത് ആരംഭിക്കുന്നത് പ്രാർത്ഥനയ്ക്ക്-ദൈവവുമായുള്ള ലളിതമായ സംഭാഷണത്തിനു- സമയം എടുക്കുന്നതിലൂടെയാണ്. അവനോട് ഈ ചോദ്യം ചോദിക്കുക: ഈ വർഷം എന്നിലും എന്നിലൂടെയും അങ്ങ് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? നിങ്ങൾക്കായി ഉദ്ദേശിച്ച വാക്ക് കണ്ടെത്താൻ ഈ ചോദ്യം നിങ്ങളെ സഹായിക്കും. ഒരു നല്ല വാക്ക് തിരഞ്ഞെടുക്കുന്നതിന് പകരം ഒരു ദൈവീക വാക്ക് സ്വീകരിക്കുക.




ഘട്ടം 3 - നിങ്ങളുടെ വാക്ക് പ്രവർത്തിയിൽ കൊണ്ടുവരുക (പുറത്തേക്ക് നോക്കുക) - നിങ്ങൾക്കായി ഉദ്ദേശിച്ച വാക്ക് കണ്ടെത്തിക്കഴിഞ്ഞാൽ, അത് ജീവിക്കാനുള്ള സമയമായി. നിങ്ങളുടെ വാക്ക് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തും: ശാരീരികവും മാനസികവും ആത്മീയവും വൈകാരികവും ബന്ധങ്ങൾ സംബന്ധിച്ചും സാമ്പത്തികവും പോലും. നിങ്ങളുടെ ആ ഒരു വാക്ക് എപ്പോഴും മുന്നിൽ സൂക്ഷിക്കുക. നിങ്ങളുടെ ഉത്തരവാദിത്വ പങ്കാളികളോടും കുടുംബാംഗങ്ങളോടും വർഷത്തേക്കുള്ള നിങ്ങളുടെ വാക്ക് പറയുക. ഇത് നിങ്ങളുടെ ദിനസരിക്കുറിപ്പുപുസ്‌തകത്തിൽ എഴുതുക. ഇത് നിങ്ങളുടെ ഫ്രിഡ്ജിൽ ഒട്ടിച്ചു വെക്കുക. തീൻമേശയിൽ നിങ്ങളുടെ കുടുംബവുമായി ഇതിനെക്കുറിച്ച് സംസാരിക്കുക. അത് കേന്ദ്രീകരിക്കാനും പുത്തൻ ആയി നിലനിർത്താനും ആവശ്യമായതെല്ലാം ചെയ്യുക.




കർത്താവ് നിങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും അവനെ മഹത്വപ്പെടുത്താൻ നിങ്ങളുടെ ഒരു വാക്ക് ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഈ വർഷം നിങ്ങൾക്ക് ഒരു വഴിത്തിരിവുള്ള വർഷമാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു!



പോകുക
1. നിങ്ങളുടെ ഒറ്റവാക്ക് പ്രമേയത്തെകുറിച്ചു ദൈവം ഇപ്പോൾ നിങ്ങളോട് എന്താണ് പറയുന്നത്?
2. പ്രാർത്ഥിക്കാനും നിങ്ങളോട് സംസാരിക്കാൻ ദൈവത്തോട് ആവശ്യപ്പെടാനും കുറച്ച് സമയം ചെലവഴിക്കുക.
3. ഈ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുക, നിങ്ങൾക്കായി ഉദ്ദേശിച്ച വചനം ദൈവം വെളിപ്പെടുത്തട്ടെ.


പ്രവർത്തിക്കുക
സങ്കീർത്തനം 27:4, സങ്കീർത്തനം 84, സങ്കീർത്തനം 139



പ്രാർത്ഥിക്കുക
"കർത്താവേ, ഒരു വഴിത്തിരിവുള്ള വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ മഹത്വം കൊണ്ടുവരാൻ ഈ ഒരു വാക്ക് ഉപയോഗിക്കണമേ. ഈ പ്രക്രിയയിലൂടെ എന്നെ വിസ്താരപ്പെടുത്തണമേ. സത്യവും വെളിപാടും എനിക്ക് കാട്ടിത്തരേണമേ. അത് എനിക്ക് ലളിതമാക്കിത്തരേണമേ. യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു. യേശുവിന്റെ നാമത്തിൽ, ആമേൻ.”



തിരുവെഴുത്ത്

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

One Word That Will Change Your Life

നിങ്ങളുടെ ജീവിതം ലളിതമാക്കാൻ ഒരു വാക്ക് നിങ്ങളെ സഹായിക്കും - വർഷം മുഴുവനും ആ ഒരു വാക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ. നിങ്ങൾക്കായി ദൈവത്തിനുള്ള ആ ഒരു വാക്ക് കണ്ടെത്തുന്നതിലെ ലാളിത്യം അതിനെ ജീവിതമാറ്റത്തിനു തന്നെയുള്ള ...

More

ഈ പദ്ധതി നൽകിയതിന് ജോൺ ഗോർഡൻ, ഡാൻ ബ്രിട്ടൺ, ജിമ്മി പേജ് എന്നിവരോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.getoneword.com

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു