പ്ലാൻ വിവരങ്ങൾ

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രഉദാഹരണം

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

40 ദിവസത്തിൽ 1 ദിവസം




യേശുവിന്‍റെ ജീവിതത്തെക്കുറിച്ചുള്ള നിരവധി നേർസാക്ഷ്യങ്ങൾ വിശകലനം ചെയ്തിട്ടാണ് ലൂക്കാ തന്‍റെ സുവിശേഷം രൂപപ്പെടുത്തിയിരിക്കുന്നത്. ലോകം മുഴുവൻ തന്റെ രാജ്യം സ്ഥാപിക്കാൻ ദൈവം തന്നെ ഒരു ദിവസം വരുമെന്ന് ഇസ്രായേലിന്റെ പുരാതന പ്രവാചകന്മാർ പറഞ്ഞ ജെറുസലേമിലെ കുന്നുകളിലാണ് കഥ ആരംഭിക്കുന്നത്.

ജെറുസലേമിലെ ദേവാലയത്തിലെ പുരോഹിതനായ സഖറിയാസിന് ഒരു ദിവസം ഒരു ദർശനം ലഭിക്കുന്നു. ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും, അവനും ഭാര്യക്കും ഒരു പുത്രൻ ജനിക്കുമെന്നു പറയുകയും ചെയ്തു. ഇത് വിചിത്രമാണ്, കാരണം സക്കറിയാസും ഭാര്യയും വളരെ പ്രായമുള്ളവരാണെന്നും ഒരിക്കലും അവര്‍ക്ക് കുട്ടികളുണ്ടായിട്ടില്ലെന്നും ലൂക്ക് പറയുന്നു. ഇസ്രായേലിന്റെ മഹത്തായ പൂർവ്വികരായ അബ്രഹാമിന്റെയും സാറായുടെയും കഥയുടെ പാരസ്പര്യം ലൂക്ക ഇവിടെ സൂചിപ്പിക്കുന്നു. അവരും കുട്ടികൾ ഉണ്ടാവാൻ ഇടയില്ലാത്ത വിധം വൃദ്ധരായിരുന്നു എങ്കിലും ദൈവം അത്ഭുതം പ്രവർത്തിക്കുകയും ഇസ്രായേലിന്റെ ചരിത്രം രചിക്കാൻ പോന്ന ഇസഹാക്ക് എന്ന ഒരു മകനെ അവർക്ക് നൽകുകയും ചെയ്തു. അതിനാൽ ദൈവം വീണ്ടും സമാനമായ എന്തോ ഒന്ന് ഇവിടെയും പ്രവർത്തിക്കാൻ പോകുന്നു എന്ന സൂചനയാണ് ലൂക്ക ഇവിടെയും നൽകുന്നത്. തന്റെ മകന് യോഹന്നാൻ എന്ന് പേരിടാൻ ദൂതൻ സക്കറിയാസിനോട് പറയുന്നു. ഇസ്രയേലിന്റെ രക്ഷകൻ വരും മുൻപ് അവനു വഴിയൊരുക്കാൻ ഒരുവൻ വരും എന്ന് മുന്‍ പ്രവാചകന്മാർ അരുളി ചെയ്തത് ഈ കുഞ്ഞിനെ കുറിച്ചാണ് എന്ന് മാലാഖ പറഞ്ഞു. സക്കറിയാസിന് അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു, ജോണ്‍ ജനിക്കുന്നത് വരെ അദ്ദേഹം സ്‌തബ്‌ധവാചനായിരുന്നു.


സമാനമായ ഞെട്ടിക്കുന്ന ഒരു വാർത്തയുമായി മാലാഖ കന്യകയായ മേരിയുടെ അടുക്കലും ചെന്നു. ഇസ്രായേലിന്‍റെ പ്രവാചകന്മാർ അരുളി ചെയ്ത പോലെ അവൾക്കും ഒരു പുത്രൻ ജനിക്കും എന്ന് പറഞ്ഞു. പുത്രന് യേശു എന്ന് പേരിടണമെന്നും, അവൻ ദാവീദിനെ പോലെ ലോകം മുഴുവൻ അടക്കി വാഴുന്ന രാജാവായി തീരുമെന്നും മാലാഖ പറഞ്ഞു. ദൈവം തന്നെ തന്നെ ശൂന്യനാക്കി മനുഷ്യ രൂപം ധരിച്ച് തന്‍റെ ഉദരത്തിൽ ഉരുവാകുമെന്നും അവര്‍ മിശിഹായെ പ്രസവിക്കുമെന്നും അവര്‍ മനസ്സിലാക്കുന്നു. അതുപോലെ തന്നെ, മേരി ഒരു ചെറിയ പട്ടണത്തിൽ നിന്ന് ഭാവി രാജാവിന്റെ അമ്മയാകാന്‍ പോകുന്നു. അവൾ ആശ്ചര്യഭരിതയാകുകയും തനിക്ക് വരാനിരിക്കുന്ന മഹത്വത്തെക്കുറിച്ചോർത്ത് അവൾ ദൈവത്തിനു സ്തോത്രഗീതം പാടുകയും ചെയ്തു. തന്‍റെ മകനിലൂടെ ദൈവം ശക്തരെ സിംഹാസനങ്ങളിൽ നിന്നും താഴെയിറക്കുവാനും ദരിദ്രരെയും എളിയവരെയും ഉയർത്തുവാനും പോകുകയാണ്. അവൻ ലോകം മുഴുവനെയും തലകീഴായി മറിക്കുവാന്‍ പോകുകയാണ്.

വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:

•സക്കറിയായുടെയും എലിസബത്തിന്റെയും അനുഭവങ്ങൾ അബ്രഹാമിന്റെയും സാറയുടെയും അനുഭവങ്ങളുമായി താരതമ്യം ചെയ്യുക. പ്രതിസന്ധികൾ മറികടന്നു അവര്‍ ദൈവവചനത്തെ വിശ്വസിച്ചത് എങ്ങനെയാണ്? ലുക്ക്‌ 1:5-25, ഉല്പത്തി 15:1-6, 16:1-4, 17:15-22, 18:9-15, 21:1-7 കാണുക.

•മാലാഖയുടെ ഞെട്ടിക്കുന്ന സന്ദേശത്തോട് മേരിയും സഖറിയായും പ്രതികരിച്ചത് എങ്ങനെയായിരുന്നു? മാലാഖയോടുള്ള അവരിരുവരുടെയും തുടർ ചോദ്യങ്ങൾ ശ്രദ്ധിക്കൂ. ഇത് സംഭവിക്കും എന്നുള്ളതിന് എന്താണ് ഉറപ്പ് എന്ന് സഖറിയാ ചോദിക്കുമ്പോൾ ഇത് എങ്ങനെയാണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ മേരിയും ആഗ്രഹിക്കുന്നു. ഒരാൾ സംശയാലുവും മറ്റെയാൾ ആകാംഷഭരിതയുമാണ്. ദൈവരാജ്യ പ്രഖ്യാപനത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?

•മറിയത്തിന്‍റെ സ്തോത്രഗീതവും (ലൂക്കാ 1:46-55) ഹന്നായുടെ കീർത്തനവും (1 സാമുവേൽ 2:1-10) താരതമ്യം ചെയ്തു നോക്കൂ. നിങ്ങൾ ശ്രദ്ധിച്ചത് എന്താണ്? സകലതും കീഴ്മേൽ മറിക്കുന്ന ദൈവരാജ്യത്തെ സംബന്ധിച്ചുള്ള സൂചനകൾ മറിയയുടെയും ഹന്നയുടെയും ഗാനങ്ങള്‍ പങ്കുവയ്ക്കുന്നത് എങ്ങനെയാണ്?

•നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാവട്ടെ. ആശ്ചര്യത്തിന് പ്രചോദനമായ കാര്യങ്ങളെക്കുറിച്ചും അവന്റെ സന്ദേശത്തെ നിങ്ങൾ എങ്ങനെ ഉൾക്കൊണ്ടു എന്നും ദൈവത്തോട് സംസാരിക്കൂ. നിങ്ങളുടെ സംശയങ്ങൾ സത്യസന്ധമായി തുറന്നു ചോദിക്കൂ. നിങ്ങൾക്ക് ആവശ്യമുള്ളതെന്തും അവനോടു ചോദിക്കൂ.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകള...

More

ഈ പദ്ധതി നൽകിയതിന് ബൈബിൾ പദ്ധതിക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://bibleproject.com

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു