1 കൊരിന്തിയര് 16
16
നമ്പിക്കയാനവേരാക്കൊള്ളെ പിരിവ്
1എരുശലേമിലിരുക്കിനെ നമ്പിക്കയാനവേരാക്കുചൂട്ടി ഒള്ളെ പിരിവെചൊല്ലി നിങ്കെ കേട്ടെ കേൾവീക്ക് ഇനി ഏൻ വതിലെ ചൊല്ലട്ടെ, ഏൻ കെലാത്തിയാവിൽ ഒള്ളെ ശവകാട്ടുകാൽ ചൊല്ലിയതുവോലയേ നിങ്കളും ചെയ്യിൻ. 2എല്ലാ നാറാച്ചേം നിങ്കാക്കൊള്ളെ ഒരു പങ്കെ ചുരച്ച് വയ്ക്കോണും; അകനെ ചെയ്യാ ഏൻ വന്തോഞ്ച് ഒരു പിരിവാം പിരിക്കവേണ്ടതില്ലയെ. 3ഏൻ വന്തോഞ്ച് നിങ്കെ ചുരച്ചെ അണകാടെ എരുശലേമുക്ക് കൊണ്ടോകേക്ക് നിങ്കാക്ക് ഉറപ്പൊള്ളവേരാളെ ഏൻ അറിമുകപ്പടുത്തിനെ എളുത്തും കയ്യുമായ് കടത്തി വുടുക്കാം. 4ഏനും പോനത് നല്ലതൊൺ എനക്ക് തോണതൊണ്ണാ അവറാത്തുക്കും എൻ കൂട്ടത്തിൽ വരാം.
പവുലോശ് പോനെ പണ്ണകാട്
5ഏൻ മക്കതോനിയാവ് വശീക്കുതാൻ വരുകേക്കിരുക്കിനത്; അതുനാലെ ഏൻ അങ്ക് പോയോഞ്ച് നിങ്കകാക്ക് വരും. 6ഒരുവോളെ കൊഞ്ചകാലം ഏൻ നിങ്കെ കൂട്ടത്തിൽ കുടിയിരുക്കും; ഒരുവോളെ മഞ്ചികാലം ഓയിനത് വരേക്ക് അകനയൊണ്ണാ എനക്ക് വോറേ പണ്ണേക്ക് പോകേക്കൊള്ളെ ഉതവിയെ നിങ്കെ ചെയ് തരവേണ്ടിയിരുക്കും. 7പുടീയൊൺ വന്ത് പോകേക്കില്ലെ ഏൻ ഇപ്പെ ആശിക്കിനത്; കരുത്താവു അനുമതി തന്തതൊണ്ണാ കൊഞ്ചെ കാലം നിങ്കെ കൂട്ടത്തിൽ ഇരുപ്പേക്ക് ഏൻ ആശിക്കിനെ.
8ഒണ്ണാ പെന്തക്കോശ് ഉലുശോകം വരേക്ക് ഏൻ എപശോശിലേ ഇരുക്കും. 9കനേം എതിരാളികെ ഇവുടെ ഒള്ളതൊണ്ണാലും തെയ്വ വേലേക്ക് ഉതവിയാനെ ഒരു വലിയെ തക്കം എനക്ക് ഇങ്ക് കിടച്ചിരുക്കിനെ.
10തിമോത്തിയോശ് വന്താ അവൻ നിങ്കളും മത്തും പേടിനാതെ ഇരുപ്പേക്ക് നോയ്ക്കോകോണും; ഏൻവോലയേ അവനും കരുത്താവിലെ വേലെ ചെയ്യിനതാനെ? 11ആരും അവനെ മാനിയാതിരുപ്പാനില്ലെ; അവനെ നിമതിയോടെ എൻകാക്ക് തിരുപ്പി കടത്തിവുടുക്കോണും; നമ്പിക്കയാനവേരാ കൂട്ടത്തിൽ എൻകാക്ക് വരട്ടെ ഒൺ ഏൻ കാത്തിരുക്കിനെ.
12നമ്പിക്കേൽ നങ്കെ തമ്പി അപ്പല്ലോശ് കാരിയമെ ഏൻ ഇനി ചൊല്ലട്ടെ, അവൻ കൂട്ട് നമ്പിക്കക്കാറാളും മത്തും നിങ്കകാക്ക് പോകോണും ഒൺ ഏൻ അവൻകാക്ക് കനേം വട്ടം ചൊല്ലിയപ്പണും ഇപ്പെ വരുകേക്ക് ഒരുത്തിനകൂടി മനശ് ഒണ്ടായതില്ലെ. തക്കം കിടച്ചാ അവൻ വരും.
13ചൂതാനമാ ഇരിൻ; നമ്പിക്കേൽ നില നില്ലിൻ; ചുണെ കാട്ടിൻ; ചക്കിതിപടിൻ. 14നിങ്കെ ചെയ്യിനതെല്ലാം ആത്തിരത്തോടെ ചെയ്യിൻ.
15-16അക്കായി ഒൺ ചൊന്നെ പണ്ണേൽ മുതെ തെയ്വമെ നമ്പിയത് തേവാനോശ് കൂരക്കാറാതാൻ ഒൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? നമ്പിക്കയാനവേരാക്ക് ഏവലെ എടുക്കേക്കും അവറെ ഉടവുറളമേ ഏത്തു കൊടുത്തിരുക്കിനെ; ഇകത്തവേരാക്കും അവറെ കൂട്ടത്തിൽ ഏവലെ എടുക്കുകേം വേലേ ചെയ്കേം ചെയ്യിനെ ആരുക്കും നിങ്കളും കീൾപ്പട്ട് ഇരുക്കോണും ഒൺ ഏൻ നിങ്കാക്ക് പുത്തിയെ ചൊന്നെ.
17തേവാനോശും പോർത്തുനാത്തോശും അക്കായിക്കോശും വന്തത് എനക്ക് ചരിയാനത്തിൽ പിരിയമായെ. നിങ്കെ നാപ്പോയത്തിലെ കുറയെ അവറെ നികത്തിയിരുക്കിനെ. 18അവറെ എൻ മനശുക്കും നിങ്കെ മനശുക്കും അമതിയെ തന്തതാനേ; ഇകത്തവേരാളെ മാനിച്ചോകോണും.
കടശി വാക്ക്
19ആശിയാവിലെ ശവേലവേരാ നിങ്കാക്ക് വണക്കമെ ചൊന്നെ; അക്കിലാവും പിരിശ്ക്കിലാവും അവറെ കൂരേൽ കൂടി വരിനെ എല്ലാരും കരുത്താവു നാമത്തിൽ നിങ്കളെ കേട്ടെ. 20ഏശുവിൽ നമ്പുനെ എല്ലാരും നിങ്കളെ കേട്ടെ; നിങ്കെ അക്കിക്ക് ആത്തിരത്തോടെ വണക്കമെ ചൊല്ലിൻ.
21പവുലോശാനെ ഏനേ എൻ കയ്യാലെ വണക്കമെ എളുതിനെ.
22കരുത്താവുകാൽ ആത്തിരമായ് ഇരാത്തവനെല്ലാം ചാപ്പം കിടച്ചാ; കരുത്താവേ, വേമാ വരോണുമെ.
23കരുത്താവാനെ ഏശു കിരിശ്ത്തുവിലെ ഇരക്കം നിങ്കളിൽ ഇരുക്കട്ടെ.
24നിങ്കാക്കെല്ലാരുക്കും കിരിശ്ത്തു ഏശുവിൽ എന്നിലെ ആത്തിരം ഒണ്ടാകട്ടെ. ആമേൻ.
@New Life Literature (NLL)