മത്തായി 25

25
പത്ത് കന്നിപ്പെണ്ണാ കതെ
1തെയ്‌വ രാച്ചം എന്നത് ഇകനതാൻ, ഒരുനാ ഉളന്താരിച്ചിയേരാനെ പത്താ ഉടവുറെ വിളക്കാം എടുത്ത് മണവാളനെ ഏത്തെടുപ്പേക്ക് പുറപ്പെട്ട് പോയെ. 2അവറളിൽ അഞ്ചാ പുത്തി നാത്തവേരാളും അഞ്ചാ പുത്തി ഒള്ളവേരാളും താൻ. 3പുത്തിനാത്തെ ഉളന്താരിച്ചിയേര് വിളക്കെ എടുത്തവോളെ കനേകമായ് എണ്ണെ എടാപ്പോയെ. 4ഒണ്ണാ പുത്തി ഒള്ളെ ഉളന്താരിച്ചിയേര് വിളക്കെ എടുത്തവോളെ വിളക്കും മത്തും പാത്തിരത്തിൽ എണ്ണയാം എടുത്തെ. 5പിന്നെ മണവാളൻ വരുകേക്ക് നേരമോറിയവോളെ ഉളന്താരിച്ചിയേര് എല്ലാരും മതക്കം പുടിച്ച് ഉറയ്‌ങ്കേയെ.
6നടുക്കൂർ ശാമമായവോളെ, ‘മണവാളൻ വരിനെ; അവനെ കൂട്ടി വരുകേക്ക് പുറപ്പടിൻ’ ഒണ്ണെ ചത്തമൊണ്ടായെ. 7അന്നേരം ഉളന്താരിച്ചിയേര് പത്താളും മൊത്തമാ എന്തി ഉടവുറെ വിളക്കെ കത്തിയെ. 8അന്നേരം പുത്തിനാത്തെ ഉളന്താരിച്ചിയേര് പുത്തി ഒള്ളെ ഉളന്താരിച്ചിയേരുകാക്ക്, ‘എങ്കെ വിളക്ക് കെട്ടോനനാലെ നിങ്കെ എണ്ണേൽ ഒരുത്തിനെ എങ്കാക്കും തരാമീ?’ ഒൺ കേട്ടെ. 9അത്തുക്ക് പുത്തി ഒള്ളെ ഉളന്താരിച്ചിയേര്, ‘ഇല്ലെ, എങ്കാക്കും നിങ്കാക്കും പേരാതെ വാരാതിരുപ്പേക്ക് നിങ്കെ വിലുക്കിനവേരാകാൽ പോയ് വാങ്കിൻ’ ഒൺ വതിലെ ചൊല്ലിയെ. 10അതുനാലെ പുത്തിനാത്തെ ഉളന്താരിച്ചിയേര് എണ്ണെ വാങ്കുവേക്ക് പോയെ; അവറെ വാങ്കുവേക്ക് പോയെ തന്നിക്കാട് മണവാളൻ വന്തെ; ഒരിയ്ങ്കിരുന്തവേരാ അവൻ കൂട്ടത്തിൽ കലിയാണെ വിരുന്തുക്കു പോയ് വാതലെ അടയ്‌ക്കുകേം ചെയ്യെ.
11അതോഞ്ച് ഇനിയൊള്ളെ ഉളന്താരിച്ചിയേരും വന്ത്, ‘എശമാനനേ, എശമാനനേ, എങ്കളാം അകത്തിൽ ഏത്താമീ’ ഒൺ കേട്ടെ. 12അത്തുക്ക് അവൻ, ‘എനക്ക് നിങ്കളെ തിക്കിലെ ഒൺ ചത്തിയമാ നിങ്കകാക്ക് ചൊന്നെ’ ഒൺ ചൊല്ലിയെ.
13അതുനാലെ നാളും നേരമും നിങ്കാക്ക് തിക്കിനാത്തനാലെ ഉശാരാ ഇരിൻ” ഒൺ ചൊല്ലി ഏശു നുറുത്തിയെ.
മൂണ് പണ്ണക്കാറാ കതെ
14“തെയ്‌വ രാച്ചം ഇകനതാൻ, ‘ഒരുനാ ഒരു മനിശൻ പരതേശത്തുക്ക് പോകേക്ക് പയണമിട്ടവോളെ ഉടയാ വേലക്കാറാളെ വുളിച്ച് ഉടയാ ചൊത്ത് ചുമുത്തിരമെ അവറകാൽ ഏത്തു കൊടുത്തെ. 15ഒരാക്ക് അഞ്ചായിരം പൊൻ പണമാം, ഒരാക്ക് ഇരണ്ടായിരം, ഇനിയൊരാക്ക് ആയിരം പൊൻ പണം, ഇകനെ ഒവ്വൊരാക്കും അവനവനുക്ക് തകുന്തവോലെ കൊടുത്തു അവൻ പുറപ്പട്ട് പോയെ. 16അഞ്ചായിരം പൊൻ പണം കിടച്ചാ വെള്ളനമായേ പോയ് ഏവാരമെ ചെയ് വോറേ അഞ്ചായിരം പൊൻ പണമകൂടി ചുരച്ചെ. 17അകനയേതാൻ ഇരണ്ടായിരം പൊൻ പണം കിടച്ചെ പണ്ണക്കാറനും വോറേ ഇരണ്ടായിരം പൊൻ പണമകൂടി ചുരച്ചെ. 18ഒണ്ണാ ആയിരം പൊൻ പണം കിടച്ചാ പോയ് മണ്ണിൽ കുശിയെ ആത്ത് എശമാനൻ പണമെ ഓമ്പിവച്ചെ’.
19ബൊകുനായോഞ്ച് അം പണ്ണക്കാറാകാട് എശമാനൻ തിരുമ്പി വന്തു അവറെ കണക്കെ തീത്തെ. 20അഞ്ചായിരം പൊൻ പണമെ കിടച്ചാ അകത്തുക്ക് വന്തു, വോറേ അഞ്ചായിരം പൊൻ പണമാം കുടത്ത് കൊടുത്തെ.” “എശമാനനേ, അഞ്ചായിരം പൊൻ പണമതാനെ നീ എൻകാൽ ഏത്തു തന്തത്? ഇതി ഏൻ അഞ്ചായിരം പൊൻ പണമകൂടി ചമ്പാരിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ. 21അത്തുക്ക് എശമാനൻ, “അന്താൻ, നല്ലവനും നമ്പിക്കെ ഒള്ളവനുമാനെ പണ്ണക്കാറനേ, നീ ചുറിയെ കാരിയത്തുക്ക് നമ്പിക്കെ ഒള്ളവനായ് ഇരുന്തനാലെ ഏൻ നിന്നെ വൻ കാരിയത്തുക്ക് കങ്കാണിയാക്കും; നീ അകത്തിൽ വന്ത് എൻ പിരിയത്തിൽ പങ്കാളിയാനിൻ” ഒൺ അവൻകാക്കു ചൊല്ലിയെ.
22പിന്നെ ഇരണ്ടായിരം പൊൻ പണം കിടച്ചാളും കിട്ടേക്ക് വന്ത്, “എശമാനനേ, ഇരണ്ടായിരം പൊൻ പണമതാനെ നീ എനക്ക് ഏത്തു തന്തത്? ഇതി ഏൻ ഇരണ്ടായിരം തങ്കെ അണയകൂടി ചമ്പാരിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ. 23അത്തുക്ക് എശമാനൻ, “അന്താൻ, നല്ലവനും നമ്പിക്കെ ഒള്ളാളുമാനെ പണ്ണക്കാറനെ നീയും നന്തി ചെയ് ഇരുക്കിനെ; നീ ചുറിയെ കാരിയത്തുക്ക് നമ്പിക്കെ ഒള്ളവനായ് ഇരുന്തനാലെ ഏൻ നിന്നെ വൻ കാരിയത്തുക്ക് കങ്കാണിയാക്കും; നീയും അകത്തിൽ വന്ത് എൻ പിരിയത്തിൽ പങ്കാളിയാനിൻ” ഒൺ അവൻകാക്കും ചൊല്ലിയെ.
24പിന്നെ ആയിരം പൊൻ പണമെ കിടച്ചാളും കിട്ടേക്ക് വന്ത്, “എശമാനനേ, നീ വിതയാത്തെ പണ്ണേൽ നുൺ അറുപ്പേം തൂവാത്തെ പണ്ണേൽ നുൺ ചേത്തെടുക്കുകേം ചെയ്യിനെ മനശിരക്കം നാത്തെ മനിശൻ ഒൺ എനക്ക് തിക്കിനൊള്ളെ. 25അതുനാലെ ഏൻ പേടിച്ച് നീ തന്തെ പൊൻ പണമെ മണ്ണെ ആത്തു ഓമ്പിവച്ചെ; ഇതി നിനക്കൊള്ളത് എടുത്തോ” ഒൺ ചൊല്ലിയെ. 26അത്തുക്ക് എശമാനൻ വതിലെ ചൊല്ലിയത്, “ചോമ്പേരീം വഞ്ചകനുമാനെ പണ്ണക്കാറനേ, ഏൻ വിതയാത്താൻ നുൺ അറുപ്പേം തൂവാത്തെ പണ്ണേൽ നുൺ ചേത്തെടുക്കുകേം ചെയ്യിനവൻ ഒൺ നിനക്ക് തിക്കിലൊണ്ടായതെ? 27നീ അതെ വട്ടി പലിശേക്ക് കൊടുത്തതായപ്പെ ഏൻ വന്ത് എൻ പങ്കെ വട്ടി പലിശയോടെ വായ്‌ങ്കോവനായെ. 28അം ആയിരം പൊൻ പണമെ അവൻകാൽ നുൺ തിരുപ്പി എടുത്ത് പതിനായിരം പൊൻ പണം ഒള്ളാക്കു കൊടിൻ. 29ഒള്ളാക്കു കനേകം കൊടുക്കും ഒണ്ണാ നാത്താകാലോ അവനുക്കൊള്ളതകൂടി എടുത്താകും. 30ഒണ്ണാ ഉതവാത്തെ പണ്ണക്കാറനെ പുറത്തൊള്ളെ ഇരുട്ടുക്ക് ഒറീൻ; അങ്ക് കോത്തേം കുലവേം പല്ല്‌കടീം ഒണ്ടാകും.”
കടശീലെ നായവിതി
ലൂക്കോശ് 19:11–27
31മനിശൻ മകൻ മകിമയോടെ ഉടയാ തൂതരുകാടും മത്തും വരിനവോളെ, മകത്തമാനെ ഉടയാ കോയിമെ കട്ടിലേൽ അവൻ ഇരുക്കുകേം 32ചാതീ ശനങ്കാടെ ബൂറാ അവനുക്ക് മില്ലോട് കൂട്ടുകേം ചെയ്യും; പിന്നെ ഇടയൻ ആടുകാട് കൂട്ടത്തിൽ നുൺ ചെമ്മരി ആടുകാടെ പുറിച്ച് എടുക്കിനവോലെ അവൻ അവറളെ ഇരണ്ടു കൂട്ടമായ് പുറിയ്‌ക്കും. 33അവൻ നീതിമാൻമാരുകാടെ ഉടയാക്ക് വലത്തക്കോടും വോറെ വേരാളെ ഉടയാക്ക് ഇടത്തക്കോടും നുറുത്തും. 34പിന്നെ രാശാവ് ഉടയാക്ക് വലത്തക്കോടൊള്ളവേരാകാക്ക് ചൊല്ലും, “എൻ തകപ്പൻനാലെ നൽ വരം കിടച്ചവേരാളേ, വരിൻ; ഉലകമെ പടച്ചനായിരുന്ത് നിങ്കാക്കുചൂട്ടി ഒരിയ്‌ക്കി ഇരുക്കിനതും തെയ്‌വം അതികാരമെ നടത്തിനതുമാനെ രാച്ചമെ അവകാശമാക്കിൻ. 35എനക്ക് പഞ്ചം പുടിച്ചി, നിങ്കെ തിൻബെ തന്തെ; എനക്ക് തണ്ണിത്തവിച്ചി, നിങ്കെ കുടിപ്പേക്ക് തന്തെ; ഏൻ പരതേശിയായിരുന്തെ, നിങ്കെ എന്നെ അരുവണച്ചെ. 36ഏൻ തുണിനാതെ ഇരുന്തെ, നിങ്കെ എന്നെ ഉടുക്കെ വച്ചെ; ഏൻ നോയാളിയാരുന്തെ, നിങ്കെ എന്നെ പരിശുരിയ്‌ക്കെ; ഏൻ തടങ്കലിൽ കിടന്തെ, നിങ്കെ എന്നെ കാൺമ്പേക്ക് വന്തെ.”
37അത്തുക്ക് നീതിമാൻമാരായവേരാ അവൻകാക്ക്, “കരുത്താവേ, എങ്കെ എപ്പെ നിന്നെ പഞ്ചത്തുക്ക് കണ്ട് തിൻബേക്ക് തരുകയോ തണ്ണിത്തവിച്ച് കുടിപ്പേക്ക് തരികയോ ചെയ്യെ? 38എങ്കെ എപ്പെ നിന്നെ അന്നിയനായ് കണ്ട് അരുവണയ്‌ക്കുകയോ തുണിനാതെ കണ്ട് ഉടുക്കെ വയ്‌ക്കയോ ചെയ്യെ? 39എപ്പെ നിന്നെ നോയാളിയായോ തടവിലോ കണ്ട് എങ്കെ നിൻകാക്ക് വന്തെ?” ഒൺ കോക്കും. 40അത്തുക്ക് രാശാവ് അവറകാക്ക്, “ഇം എളിമയാനെ എൻ അണ്ണൻ തമ്പിയേരിൽ ഒരാക്ക് നിങ്കെ ചെയ്യതെല്ലാം എനക്ക് ചെയ് തന്തെ ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ” ഒൺ ചൊല്ലും.
41പിന്നെ അവൻ ഉടയാക്ക് ഇടത്തക്കോട്ടിലവേരാകാൽ, “ചാപ്പം കിടച്ചവേരാളേ, എന്നെ വുട്ടു പിശാശീക്കും അവൻ തൂതരുകാട്ടുക്കും ഒരിയ്‌ക്കി ഇരുക്കിനെ എണ്ണെണ്ണേക്കുമൊള്ളെ തീ നരകത്തുക്ക് പോനിൻ. 42എനക്ക് പഞ്ചം പുടിച്ചെ, നിങ്കെ തിൻബെ തന്തതില്ലെ; എനക്ക് തണ്ണി തവിച്ചെ, നിങ്കെ എനക്ക് കുടിപ്പേക്ക് തന്തതില്ലെ. 43ഏൻ പരതേശിയായിരുന്തെ, നിങ്കെ എന്നെ അരുവണച്ചതില്ലെ; ഏൻ വിടവിടയിരുന്തെ, നിങ്കെ എന്നെ ഉടുക്കെ വച്ചതില്ലെ; ഏൻ നോയാളിയായും തടവിലുമിരുന്തെ നിങ്കെ എന്നെ പരിശുരിയ്‌ക്കതില്ലെ” ഒൺ ചൊല്ലും.
44അത്തുക്ക് അവറെ അവൻകാക്ക്, “കരുത്താവേ, എങ്കെ നിന്നെ പഞ്ചത്തുക്കോ തവിച്ചോ പരതേശിയായോ വിടവിടയോ നോയാളിയായോ തടവിൽ കിടക്കിനവനായോ എപ്പെ കണ്ടു നിനക്ക് ഉതവിയെ ചെയ്യാതിരുന്തെ?” ഒൺ അവറെ തിരുപ്പി കോക്കും. 45അത്തുക്ക് രാശാവ് അവറകാൽ, “ഇം എളിമയാനവേരാളിൽ ഒരാക്ക് നിങ്കെ ചെയ്യാത്തെ കാലത്തോളം എനക്കുതാൻ ചെയ്യാപ്പോയത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ” ഒൺ വതിലെ ചൊല്ലും. 46ചേരെ എണ്ണെണ്ണേക്കുമൊളെള തണ്ടനേക്കും ഒണ്ണാ നീതിമാൻമാരുകാട് എണ്ണെണ്ണേക്കുമൊളെള പിശപ്പുക്കും പോകും.

ప్రస్తుతం ఎంపిక చేయబడింది:

മത്തായി 25: മന്നാൻ

హైలైట్

షేర్ చేయి

కాపీ

None

మీ పరికరాలన్నింటి వ్యాప్తంగా మీ హైలైట్స్ సేవ్ చేయబడాలనుకుంటున్నారా? సైన్ అప్ చేయండి లేదా సైన్ ఇన్ చేయండి