മത്തായി 24
24
എകൂതര് വലിയെ പള്ളീലെ നാശമചൊല്ലി ഏശു ചൊന്നെ
മരുക്കോശ് 13:1–2; ലൂക്കോശ് 21:5–6
1ഏശു തെയ്‌വ ആലയമെ വുട്ടു പോയവോളെ തെയ്‌വ ആലയമെ എപ്പേരുപ്പട്ടത്തിൽ വേലേ ചെയ് ഇരുക്കിനെ ഒൺ കാട്ടുവേക്ക് ശിശിയരുകാട് അവൻകാക്ക് വന്തെ. 2അത്തുക്ക് അവൻ അവറകാക്ക്, “നിങ്കെ ഇം കാണെ വലിയെ ആലയം ഒരു കല്ലുക്കു മീത്തോട് ഒരു കൽകൂടി നാതെ നാശമായ് മണ്ടും ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ” ഒൺ ചൊല്ലിയെ.
ചിക്കേം കറുമമും
മരുക്കോശ് 13:3–13; ലൂക്കോശ് 21:7–19
3ഏശു ഒലിവ് മലേൽ ഇരുന്തവോളെ ശിശിയരുകാട് മട്ടുമേ അവൻകാക്ക് വന്ത്, “ഇം കാരിയങ്കാട് എപ്പെ നടക്കും ഒണ്ണും നിൻ വരവ് എപ്പെ ഒണ്ണും ഉലകം നാശമടഞ്ച് പോനത്തിലേം അടകാളം എന്തനേത്ത് ഒണ്ണും ചൊല്ലി തരോണും” ഒൺ കേട്ടെ.
4അത്തുക്ക് ഏശു വതിലെ ചൊല്ലിയത് “ആരും നിങ്കളെ ഏമാത്താതിരുപ്പേക്ക് കെവുനമാ ഇരുന്തോനിൻ. 5ഏൻ താൻ കിരിശ്ത്തു ഒൺ ചൊല്ലി കനേംവേരാ എൻ നാമമെ എടുത്തു നിങ്കകാക്ക് വന്ത് പലയാളുകളാം ഏമാത്തും. 6പടയാം പടേ ചൊല്ലിയൊള്ളെ കേൾവിയാം നിങ്കെ കോക്കും; ഒണ്ണാ അലക്കശ്ശിയാതിരുപ്പേക്ക് ചൂതാനമാ ഇരുന്തോനിൻ; അതെല്ലാം നടക്കിളതാൻ; ഒണ്ണാ അത് കടശിയാനത്തുക്കൊള്ളെ അടകാളം നാത്തെ.
7ചാതി ചാതീകാക്കും രാച്ചം രാച്ചത്തുകാക്കും എതിരാകും; പഞ്ചപട്ടിണീം പൂമി കുലുക്കമും അങ്കിങ്ക് ഒണ്ടാകും. 8ഒണ്ണാ ഇത് പേര്‌കാല നോവ് ആനവോലതാൻ.
9അണ്ണേക്ക് അവറെ നിങ്കളെ തണ്ടനേക്ക് കൊടുക്കുകേം കൊല്ലുകേം ചെയ്യും; എൻ നാമം നാലെ എല്ലാ ചാതിയേരും നിങ്കളെ വൊറുക്കും. 10അന്നേരം കനേമാളുകെ ഉടവൻ നമ്പിക്കയെ ഒറിഞ്ച് പോട്ടാകും. അവറെ അക്കുമിക്കും പുറിച്ച് ചൊൽകേം അക്കുമിക്കും വൊറുക്കുകേം ചെയ്യും. 11കനേം നരി പലകപ്പാട്ടുക്കാറാ വന്ത് അനേമാളുകളെ ഏമാത്തുകേം ചെയ്യും. 12മട്ടുമില്ലെ പാപം പെരികി വരുകേം മനിശെ മാനടവൻകാട്ടുക്ക് ആത്തിരം നാതയാകേം ചെയ്യും. 13ഒണ്ണാ കടശിവരേക്ക് പൊറുമയാ നിക്കിനവൻ രച്ചിക്കപ്പടും. 14തെയ്‌വ രാച്ചമചൊല്ലിയൊള്ളെ ഇം നല്ലെ ചേതിയെ ഇവ്വുലകത്തിലെ എല്ലാ ചാതീ ശനത്തുകാലും ശാച്ചിയമായ് വുളിച്ച് ചൊല്ലും; അമ്പോളെ കടശിയാകും.
വൻ പേടി
മരുക്കോശ് 13:14–23; ലൂക്കോശ് 21:20–24
15താനിയേൽ പലകപ്പാട്ടുക്കാറൻ ചൊല്ലിയതുവോലെ ചുത്തമാനെ ഇടത്തിൽ നാശമാക്കിനെ കുറുപ്പു കെട്ടെ കാരിയങ്കാടെ കാണവോളെ, (പടിയ്‌ക്കിനവൻ അതെ നിനച്ചോകട്ടെ#24:15 ഇത് ഏശു ചൊല്ലിയത് നാത്തെ മത്തായി പലകപ്പാട്ടുക്കാറൻ ചേതിയെ റൂപ്പായ്‌ക്കതുതാൻ.) 16അണ്ണേക്ക് എകൂതാ തേശത്തിൽ ഇരുക്കിനവേരാ മലേക്ക് ഓടി മണ്ടട്ടെ. 17കൂരേക്ക് മീത്തോടിരുക്കിനവൻ#24:17 കൂരേക്ക് മീത്തോട് അക്കാലത്തിൽ കൂരേലെ മേൽക്കൂരയെ പരത്തിതാൻ ചെയ്‌മത്. കൂരയകത്തിലതെ എടുപ്പേക്ക് ഉറങ്കുവാനില്ലെ. 18കണ്ടയുശത്തിലൊള്ളാ ഉടയാ തുണിയെടുപ്പേക്കുചൂട്ടി തിരുമ്പി പോവാനില്ലെ. 19അക്കാലത്തിൽ കിടകാതെ ഇരുക്കിനെ പെണ്ണാക്കും മുലേ ഊട്ടെ വയ്‌ക്കിനെ പെണ്ണാക്കും അമ്മച്ചേ ചരിയാനെ വിനെതാൻ വരിനതെ. 20ഒണ്ണാ നിങ്കെ ഓടി പോനത് ആടി #24:20 കിരീക്ക് പൊത്തകത്തിൽ എളുതിയിരുക്കിനത് കുടുർ കാലത്തിൽ ഒൺതാൻ.കാലത്തിലോ ശബത്ത് നാളിലോ ആകാതിരുപ്പേക്ക് വായാതിൻ. 21ഉലകമെ പടച്ചനായിരുന്ത് ഉണ്ണേക്കുവരെ നടകാത്തതും ഇനിമേൽ നടകാത്തതുമാനെ വൻ വിനെ അക്കാലത്തിൽ ഒണ്ടാകും. 22തെയ്‌വം അന്നാളെ കുറയാതിരുന്താ ഒരു മനിശനും രച്ചപ്പെടാത്ത്; ഒണ്ണാ തെയ്‌വം ഉടയാക്കുചൂട്ടി പുറിച്ചെടുത്തവേരാനാലെ അം നാളുകെ ഒരുത്തിനെയാകും.
23അന്നേരം അതെ, കിരിശ്ത്തു അങ്കൊള്ളെ, ഇതെ, ഇങ്കൊള്ളെ ഒൺ ആരൊണ്ണാലും നിങ്കകാൽ ചൊല്ലിയാ നമ്പാതേൻ. 24എന്തൊണ്ണാ കളവാണി കിരിശ്‌ത്തുക്കളും കളവാണി പലകപ്പാട്ടുക്കാറാളും വന്താലെ തെയ്‌വം വുളിച്ചെടുത്തയാളുകളക്കൂടി തിശനാത്തെ വശീൽ നടത്തുവേക്കുചൂട്ടി ചരിയാനെ അടകാളമാം അരിശുകമാം കാട്ടും. 25നോക്കിൻ, ഏൻ ഇതെ മിന്നമേ നിങ്കകാക്ക് ചൊല്ലിയിരുക്കിനെ.
26അതുനാലെ നിങ്കകാൽ, ‘അതെ, അവൻ മണൽ പെത്താരത്തിൽ’ ഒൺ ചൊല്ലിയാ പുറപ്പടുവാനില്ലെ. ‘ഇതി, ചിത്താറേൽ ഒളിച്ചിരുക്കിനെ’ ഒൺ ചൊല്ലിയാ നമ്പുവാനുമില്ലെ. 27എന്തൊണ്ണാ മിന്നൽ കിശക്ക് നുൺ പുറപ്പെട്ട് പടിണാറ് പളപളക്കിനവോലതാൻ മനിശൻ മകൻ വരിനത്.
28പിണം ഏടെ കിടക്കിനതോ അങ്ക് കശുക് കൂട്ടമാ വന്തു ചേരും.
മനിശൻ മകൻ വരിനെ
മരുക്കോശ് 13:24–27; ലൂക്കോശ് 21:25–28
29അക്കാലത്തിലെ കറുമമെല്ലാമോഞ്ച് പെയ്‌ത് വെട്ടം നാതെ ആകുകേം തിങ്കെ വെട്ടമെ താരാതിരുക്കേം വെള്ളികാട് വാനത്തിൽ നുൺ ബൂശുകേം വാനത്തിലെ ചക്കിതികാട് അത്തിലെ നിലേൽ നുൺ ഉളയ്‌കി മണ്ടുകേം ചെയ്യും. 30അന്നേരം മനിശൻ മകനിലെ അടകാളം വാനത്തിൽ വെളിപ്പടും; അണ്ണേക്ക് പൂമിനാട്ടിലെ എല്ലാ ചാതിയേരും മനിശൻ മകൻ വാനത്തിലെ മഞ്ചികാട്ടിൽ വൻ ചക്കിതിയോടേം തകത്തകെ വെട്ടമോടേം വരിനതെ കണ്ട് ഉടവൻ ചങ്കുക്കടിച്ച് കോത്തേം കുലവേമായ് നിക്കും. 31അവൻ ഉടയാ തൂതരുകാടെ കാകളെ ചത്തത്തോടെ കടത്തി വുടുക്കും. അവറെ അവനുക്കുചൂട്ടി പുറിച്ചെടുത്തവേരാളെ ഉലകത്തിലെ ഒരത്തത്തിലിരുന്ത് ഇനിയോര് അത്തം വരേക്ക് നാലുകോട്ടിൽ നുണ്ണും കൂട്ടി എടുക്കും.
അത്തി മരത്തിലെ പാടം
മരുക്കോശ് 13:28–31; ലൂക്കോശ് 21:29–33
32അത്തി മരത്തിൽ നുൺ ഒരു പാടമെ പടീൻ; അത്തി മരത്തിലെ കൊമ്പ് തളുക്കിനവോളെ വേടകാലം കിട്ടയായേയെ ഒൺ നിങ്കാക്ക് തിക്കിനൊള്ളെ. 33അകനെ നിങ്കെ ഇതുകാടയെല്ലാം കാണവോളെ അവൻ വരുകേക്ക് നേരമായേയെ ഒൺ അറിഞ്ചോകോണും. 34ഇപ്പെ പിശയ്‌ക്കിനവേരായെല്ലാം ചത്ത് ഓയിനത്തുക്കുമിന്നേ ഇം അടകാളമെ നിങ്കെ കാണും ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. 35വാനമും പൂമീം മാറിപോകും; ഒണ്ണാ എൻ വശനം ഒരു കാലത്തിലും മാറാത്ത്.
നാളാം നേരമാം ആരുക്കും തിക്കിനാത്തെ
മരുക്കോശ് 13:32–37; ലൂക്കോശ് 17:26–30; 17:34–36
36അം നാളാം നേരമാം കൂടി എൻ തകപ്പനുക്കല്ലാതെ ആരുക്കും മേലോകത്തിലെ തൂതരുകാട്ടുക്കോ മകനുക്കോ വരെ തിക്കിനാത്തെ. 37നോകെ പിശച്ചിരുന്തെ കാലത്തിൽ നടന്തതുവോലതാൻ മനിശൻ മകൻ വരവും ആകും. 38വൻ തണ്ണീക്ക് മില്ലോളെ കാലത്തിൽ നോകെ പെട്ടകത്തിൽ ഓറിയനാ വരേക്ക് മനിശെ മാനടവൻകാട് മുച്ചൂടും തുണ്ണും കുടിച്ചും ആൺപെൺ എടുത്തും കിടത്തി കൊടുത്തും വന്തെ. 39വൻ തണ്ണി വന്ത് എല്ലാരാം നാശമാക്കിനതുവരേക്ക് എന്തനേത്ത് നടപ്പെ പോനെ ഒൺ അവറാത്തുക്ക് ഒണ്ണുമേ തിക്കിനാപ്പോയെ; മനിശൻ മകൻ വരിനെ നേരമും അകനതാൻ ആകും. 40അണ്ണേക്ക് ഇരണ്ടാ കണ്ടയുശത്തിൽ വേലേ ചെയ്‌കിട്ടിരുക്കും; ഒരാളെ ഏത്തെടുക്കും ഇനിയൊരാളെ കയ്‌വുട്ടാകും. 41ഇരണ്ടു പെണ്ണാ ഒരു തിരികല്ലിൽ അരച്ചുകിട്ടേയിരുക്കും; ഒരപ്പിണെ ഏത്തെടുക്കും ഇനിയൊരപ്പിണെ കയ്‌വുട്ടാകും.
42നിങ്കെ കരുത്താവു ഏളെ നാളിൽ വരുമൊൺ നിങ്കാക്ക് തിക്കിനാത്തനാലെ കവുനമായിരിൻ. 43കളവാണി വരിനെ നേരം ഇന്നതൊൺ കൂരക്കാറനുക്ക് തിക്കിലൊണ്ടായാ അവൻ അയന്തിരുക്കുകേം ഉടയാ കൂരയെ തുരക്കുകേക്ക് വുടാതിരുക്കുകേം ചെയ്യും ഒൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? 44അകനെ നിങ്കെ നിനയാത്തെ നേരത്തിൽ മനിശൻ മകൻ വരിനനാലെ നിങ്കളും എപ്പണും ഒരിയ്‌ങ്കി ഇരിൻ.
നമ്പുകേക്കാനതും നമ്പുകേക്ക് കൂടാത്തതുമാനെ പണ്ണക്കാറാ
ലൂക്കോശ് 12:41–48
45നമ്പുവേക്കാനവനും പുത്തി ഒള്ളവനുമാനെ പണ്ണക്കാറൻ ആര്? ഉടയാ കൂരേലെ വോറെ ഒള്ളെ വേലക്കാറാക്ക് തക്കെ നേരത്തിൽ തീനെ കൊടുക്കിളത്തുക്ക് എശമാനൻ ചട്ടമെകെട്ടിയിരുക്കിനെ പണ്ണക്കാറനല്ലാതെ വോറാര്? 46ഉടയാ എശമാനൻ വന്തു നോക്കിനവോളെ അകനെ അതെ ചെയ്‌കിട്ടിരുക്കിനെ പണ്ണക്കാറൻ ഓകമൊള്ളാ. 47അകനയൊണ്ണാ അം എശമാനൻ അം പണ്ണക്കാറനെ തനക്കൊള്ളെ എല്ലാത്തുക്കും കങ്കാണിയായ്‌ക്കി വയ്‌ക്കും ഒൺ ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ. 48ഒണ്ണാ അവൻ കുറുപ്പുനാത്തെ പണ്ണക്കാറനൊണ്ണാ, ‘എശമാനൻ ഇപ്പണേ വാരാത്ത്’ ഒൺ ഇതയത്തിൽ നിനച്ച്, 49കൂട്ടാളികളെ അടിപ്പേക്കും കുടികാറാളും മത്തും തുൺ കുടിപ്പേക്കും പുടിച്ചേയെ. 50അകനയിരുക്കെ അം പണ്ണക്കാറൻ നിനയാത്തെ ഒരുനാ അവൻ നിനയാത്തെ നേരത്തിൽ ഉടയാ എശമാനൻ തിരുമ്പി വരും. 51അന്നേരം എശമാനൻ അവനുക്ക് ചരിയാനെ തണ്ടനെ#24:51 കിരീക്ക് പാശേൽ ഇത്തിലെ പൊരുൾ “ഇരണ്ടു തുണ്ടാക്കും” ഒൺതാൻ കൊടുത്ത് അവനെ നരി ചാമിക്കാറാ കൂട്ടത്തിലാക്കുകേം ചെയ്യും; അങ്ക് കോത്തേം കുലവേം പല്ല്‌കടീം ഒണ്ടാകും.
Trenutno izabrano:
മത്തായി 24: മന്നാൻ
Istaknuto
Podeli
Kopiraj

Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi
@New Life Literature (NLL)