മത്തായി 20
20
മുന്തിരി തോട്ടത്തിലെ വേലക്കാറാ
1“തെയ്‌വ രാച്ചം ഇകനതാൻ, ഒരു മനിശൻ ഉടയാ മുന്തിരി തോട്ടത്തിൽ വേലക്കാറാളെ വുളിച്ചാക്കിളത്തുക്ക് പിലച്ചേക്കേ പുറപ്പട്ട് പോയെ. 2അവൻ ഒരുനാത്തേക്ക് ഓരോ വെള്ളി അണയെ കൊടുക്കാമൊൺ ചൊല്ലി തീർപ്പായ്‌ക്കി അവറളെ മുന്തിരി തോട്ടത്തുക്ക് വേലേക്ക് കടത്തിവുട്ടെ. 3പിന്നെ അവൻ മൂണ് മണിക്കൂറോഞ്ച് ഒമ്പതാം മണി നേരമായവോളെ പുറപ്പട്ടെ, ചന്തേൽ പോയവോളെ ഒരു വേലേം നാതെ നിക്കിനവേരാളെ കണ്ടെ. 4അതുനാലെ അവൻ, ‘നിങ്കളും എൻ മുന്തിരി തോട്ടത്തുക്ക് പോയ് വേലെ ചെയ്യിൻ; ഏൻ നായമാനെ കൂലിയെ തരുവിളെ’ ഒൺ അവറകാക്ക് ചൊല്ലിയെ. 5അവറളും പോയി, പിന്നെ മൂണ് മണി നേരമോഞ്ച് പന്നണ്ട് മണീക്കും അതോഞ്ച് പിന്നേം മൂണ് മണീക്കും അവൻ അകനയേതാൻ ചെയ്യെ. 6അതോഞ്ച് അഞ്ച് മണിയായവോളെ അവൻ ചന്തെ ഇടത്തിൽ പോയ് അങ്ക് വോറെ ഒള്ളെ ആളുകെ നിക്കിനതെ കണ്ടാലെ അവറകാക്ക്, ‘നിങ്കെ പകൽ ബൂറാ മിനക്കെട്ട് നിക്കിനത് എന്ത്?’ ഒൺ കേട്ടെ. 7‘എങ്കളെ ആരും വേലേക്ക് വുളിയാപ്പോയെ’; അപ്പെ അവൻ, ‘നിങ്കളും എൻ മുന്തിരി തോട്ടത്തുക്ക് പോയ് വേലെ ചെയ്യിൻ’ ഒൺ അവറകാൽ ചൊല്ലിയെ. 8അന്തിയായവോളെ മുന്തിരി തോട്ടത്തിലെ ഉടയാ തൻ കങ്കാണീകാൽ, എല്ലാ വേലക്കാറാളാം വുളിച്ച് പുറകോടേ വന്തവേരാക്കിരുന്ത് മില്ലോട് വന്തവേരാക്കും കൂലിയെ കൊടിൻ ഒൺ ചൊല്ലിയെ. 9അഞ്ച് മണീക്ക് വേലെ തുടയ്‌ങ്കെ ആളുകേക്ക് ഒവ്വോരു വെള്ളി അണകാടെ കൊടുത്തെ. 10അതുനാലെ മിന്നേ വേലേക്ക് വന്തവേരാ കൂലിക്കായി വന്തവോളെ കനേകം അണെ കിടയ്‌ക്കുമൊൺ നിനച്ചെ; ഒണ്ണാ അവറാത്തുക്കും ഒവ്വോരു വെള്ളി അണെ കിടച്ചെ. 11അവറെ അതെ വായ്‌ങ്കാലെ മുന്തിരി തോട്ടത്തിലെ ഉടമേകാക്ക് നേരേ പൊറുപൊറുക്കേക്ക് തുടയ്‌ങ്കെ. 12‘പുറകോട് വന്തു ഒരു മണി നേരം മട്ടും വേലെ ചെയ്യെ ഇം ആളുകളേം പകലേലെ കറുമമാം വൻ വിശിലാം ഏത്തെ എങ്കളാം നീ ഒരേവോലെ ഒൺ കണ്ടതേ?’ ഒൺ ചൊല്ലിയെ.
13ഒണ്ണാ മുന്തിരി തോട്ടത്തിലെ ഉടയാ അവറളിൽ ഒരാകാക്ക്, ‘ഇണങ്കാ, ഏൻ നിൻകാൽ ഒരു അന്നിയായമാം ചെയ്യതില്ലെ; ഒരു വെള്ളി അണേക്ക് ഒരുനാ വേലെ ചെയ്യാമൊൺ നീ ചൊല്ലി ഒത്തതാനേ? 14നീ നിനക്ക് കിടച്ചെ കൂലിയെ വായ്‌ങ്കി നിൻ കൂരേക്ക് പോ; നിനക്ക് തന്തതുവോലയെ അത്തിനെ പുറകോട് വന്തെ ചെന്നുക്കും കൊടുപ്പേക്ക് എനക്ക് പിരിയംതാൻ. 15എൻ അണെ എനക്ക് പിരിയമൊള്ളതുവോലെ എന്താം ചെയ്‌കേക്ക് അതികാരമില്ലയീ? അതോ, ഏൻ നൽമെ ചെയ്യിനനാലെ നിനക്ക് പുറണിയീ?’ 16ഇകനെ പിൻപന്തീൽ നിക്കിനെവേരാ മുൻപന്തീലും മുൻപന്തീൽ നിക്കിനെവേരാ പിൻപന്തീലും ആയോകും.”
ഉടയാ ചാവപ്പത്തീം ഉശിരോറിനതെപ്പത്തീം മൂണാം വട്ടമും ചൊന്നെ
മരുക്കോശ് 10:32–34; ലൂക്കോശ് 18:31–34
17ഏശു എരുശലേമുക്ക് പോയവോളെ പന്നണ്ട് ശിശിയരാം കിട്ടേക്ക് വുളിച്ചാപ്പിലെ ആരും കോളാതെ ചൊല്ലിയത്, 18നങ്കെ എരുശലേമുക്കു പോനെ; അങ്ക് വച്ചി മനിശൻ മകനാനെ ഏൻ വലിയെ പൂയാരിയേരും നീമപണ്ടിതരുകാടും കയ്യിൽ അകപ്പെടും; അവറെ അവനുക്ക് ചാവ് തണ്ടനെ കൽപ്പനെ ഇടുകേം, 19വെക്കം കെടുത്തുകേക്കും അടിപ്പേക്കും ശിലുവേൽ തറപ്പേക്കും അവനെ എകൂതരല്ലാത്തവേരാ കയ്യിൽ കൊടുക്കുകേം, ഒണ്ണാ മൂണാമതുനാ മനിശൻ മകനാനെ ഏൻ ഉശിരോടെ എന്തി വരുകേം ചെയ്യും.
ഒരു തായ് ഉടയാ മക്കാക്കുചൂട്ടി കെഞ്ചിനെ
മരുക്കോശ് 10:35–45
20പിന്നെ ശെവതി പെൺ ഉടയാ ആൺമക്കകാടാനെ ആക്കോവാം ഓകന്നാനാം കൂട്ടിയെടുത്ത് ഏശുവുകാക്ക് വന്ത് മുട്ടക്കുത്തി ഒരു ഉതവിയെ ചെയ്യോണുമൊൺ കെഞ്ചിയെ. 21നിനക്ക് എന്തനേത്ത് വേണും ഒൺ അവൻ അവേകാക്ക് കേട്ട്. അത്തുക്ക് അവെ ഏശുവുകാക്ക്, നീ രാശാവാനവോളെ എൻ ആൺമക്കകാട് ഇരണ്ടാളാം ഒരാളെ നിനക്ക് വലത്തക്കോടും ഒരാളെ ഇടത്തക്കോടും ഇരുത്തോണും ഒൺ ചൊല്ലിയെ.
22അത്തുക്ക് ഏശു അവറകാൽ, “നിങ്കെ എന്തെ കോക്കിനതൊൺ നിങ്കാക്ക് തിക്കിനാത്തെ; ഏൻ കുടിപ്പേക്ക് ഇരുക്കിനെ തണ്ടനേലെ പാനെ പാത്തിരത്തിൽ നുൺ കുടിപ്പേക്ക് നിങ്കാക്കാകുമീ?” ഒൺ തിരുപ്പി കേട്ടെ. അത്തുക്ക് അവറെ എങ്കാക്കാകും ഒൺ വതിലെ ചൊല്ലിയെ. 23അവൻ അവറകാക്ക് എൻ പാനെ പാത്തിരമെ നിങ്കെ കുടിയ്‌ക്കും നിച്ചം താൻ; ഒണ്ണാലും എനക്ക് വലത്തക്കോടും ഇടത്തക്കോടും ഇരുപ്പേക്കൊള്ളെ അതികാരമെ കൊടുക്കിനത് ഏൻ നാത്തെ; എൻ തകപ്പൻ അതെ ആരുക്ക് ഒരിയ്‌ക്കി ഇരുക്കിനതോ അവനുക്ക് അത് കിടയ്‌ക്കും ഒൺ ചൊല്ലിയെ. 24ഇതെ കേട്ടവോളെ ഇനിയൊള്ളെ പത്ത് ശിശിയരും ആക്കോവുകാക്കും ഓകന്നാൻകാക്കും കൂശോറിയെ. 25അതുനാലെ ഏശു ശിശിയരുകാടയെല്ലാം കിട്ടേക്ക് വുളിച്ചാലെ, എകൂതരല്ലാത്തവേരാളെ അവറെ മൂപ്പൻമാരുകാട് അതികാരമെ നടത്തിനെ ഒണ്ണും അവറാത്തുക്ക് അവറളേത്തിൽ അതികാരം ഒണ്ടൊണ്ണും നിങ്കാക്ക് തിക്കിനാത്തതീ? 26ഒണ്ണാ നിങ്കെ ഇടേൽ അകനെ ആവാനില്ലെ; നിങ്കളേത്തിൽ വലിയവൻ ആകോണുമൊൺ നിനയ്‌ക്കിനവനെല്ലാം ഏവൽക്കാറൻ ആകോണും. 27നിങ്കളേത്തിൽ ഒരാ ഒണ്ണാമൻ ആവേക്ക് ആശിക്കിനതൊണ്ണാ അവൻ എല്ലാരുക്കും ഏവൽക്കാറനാകോണും. 28മനിശൻ മകനായ് വന്താ ഏവലെ എടുക്കെ വയ്‌പ്പേക്ക് നാത്തെ, ഏവലെടുപ്പേക്കും കനേകവേരാക്കുചൂട്ടി ഉടയാ ഉശിരെ മറുവിലയായ് കൊടുപ്പേക്കുംതാൻ വന്തെ; അതുവോലെ നിങ്കളും ചെയ്യിൻ ഒൺ ചൊല്ലിയെ.
ഏശു ഇരണ്ടു കുരുടരുക്ക് ചുകമെ കൊടുക്കിനെ
മരുക്കോശ് 10:46–52; ലൂക്കോശ് 18:35–43
29അവറെ എരീകോവിൽ ഇരുന്ത് പോയവോളെ കനേം മാനടവൻകാട് അവനുക്ക് പുറകോടേ പോയെ. 30അന്നേരം വശിയരുകിൽ ഇരുന്തെ ഇരണ്ടു കുരുടരുകാട് ഏശു അം വശിയെ പോനതെ കേട്ട്, “കരുത്താവേ, താവീത് മകനേ, എങ്കകാൽ കനിവെ കാട്ടോണുമെ” ഒൺ ചരിയാനതാ കതറി കോന്ത് വുളിച്ചെ.
31ബുറീനെ ഇരുപ്പേക്ക് മാനടവൻകാട് അവറകാക്ക് ചൊല്ലിയെ; ഒണ്ണാ അവറെ “കരുത്താവേ, താവീത് മകനേ എങ്കകാൽ കനിവെ കാട്ടോണുമേ” ഒൺ പിന്നേം കതറി കതറി വുളിച്ച് കോന്തെ.
32ഏശു അവുടെ നുണ്ണാപ്പിലെ അവറളെ വുളിച്ച്, “ഏൻ നിങ്കാക്ക് എന്തെ ചെയ് തരോണുമൊൺ നിങ്കെ നിനയ്‌ക്കിനെ” ഒൺ കേട്ടെ. 33“കരുത്താവേ, എങ്കെ കണ്ണുക്ക് പാരുവെ കിടയ്‌ക്കോണും” ഒൺ അവറെ വതിലെ ചൊല്ലിയെ. 34ഏശുവുക്ക് അവറകാൽ മനശിരക്കമൊണ്ടായ് അവറെ കണ്ണെ തൊട്ടെ; അപ്പണേ അവറാത്തുക്ക് പാരുവെ കിടച്ചെ; അവറെ അവനുക്ക് പുറകോടേ പോയെ.
Trenutno izabrano:
മത്തായി 20: മന്നാൻ
Istaknuto
Podeli
Kopiraj

Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi
@New Life Literature (NLL)