1
MALAKIA 3:10
സത്യവേദപുസ്തകം C.L. (BSI)
malclBSI
സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കാൻ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരുവിൻ. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന് അനുഗ്രഹവർഷം സമൃദ്ധമായി ചൊരിയുകയില്ലേ?”
Compare
MALAKIA 3:10ਪੜਚੋਲ ਕਰੋ
2
MALAKIA 3:11-12
“ഞാൻ വെട്ടുക്കിളിയെ നിരോധിക്കും. അവ നിങ്ങളുടെ കൃഷി നശിപ്പിക്കുകയില്ല; നിങ്ങളുടെ മുന്തിരി ഫലം നല്കാതിരിക്കുകയില്ല.” നിങ്ങളുടെ ദേശം മനോഹരമാകയാൽ സകല ജനതകളും നിങ്ങളെ അനുഗൃഹീതർ എന്നു വിളിക്കും. ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.
MALAKIA 3:11-12ਪੜਚੋਲ ਕਰੋ
3
MALAKIA 3:17-18
ഞാൻ പ്രവർത്തിക്കുന്ന ദിവസം അവർ എന്റെ പ്രത്യേകനിക്ഷേപം ആയിരിക്കുമെന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. പിതാവ് തന്നെ ശുശ്രൂഷിക്കുന്ന മകനോടു കാരുണ്യം കാട്ടുന്നതുപോലെ ഞാൻ അവരോടു കാരുണ്യപൂർവം വർത്തിക്കും. അപ്പോൾ നീതിനിഷ്ഠനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും നിങ്ങൾ മനസ്സിലാക്കും.
MALAKIA 3:17-18ਪੜਚੋਲ ਕਰੋ
4
MALAKIA 3:1
ഇതാ എനിക്കു മുമ്പായി വഴിയൊരുക്കുവാൻ ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു; നിങ്ങൾ അന്വേഷിക്കുന്ന സർവേശ്വരൻ തന്റെ ആലയത്തിലേക്ക് ഉടൻ വരും; നിങ്ങൾക്കു പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതൻ, ഇതാ വരുന്നു എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.
MALAKIA 3:1ਪੜਚੋਲ ਕਰੋ
Home
ਬਾਈਬਲ
Plans
ਵੀਡੀਓ