യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ;
നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
ജാതികളുടെ ഇടയിൽ അവന്റെ മഹത്ത്വവും
സകല വംശങ്ങളുടെയും ഇടയിൽ
അവന്റെ അദ്ഭുതങ്ങളും വിവരിപ്പിൻ.
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു;
അവൻ സകല ദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.