Psalm 54:1-7

സങ്കീർത്തനങ്ങൾ 54:1-7 - ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ;
നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചു തരേണമേ.
ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ;
എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു;
ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു;
അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വച്ചിട്ടുമില്ല.
ഇതാ, ദൈവം എന്റെ സഹായകനാകുന്നു;
കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടുകൂടെ ഉണ്ട്.
അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും;
നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും;
യഹോവേ, നിന്റെ നാമം നല്ലത് എന്നു ചൊല്ലി ഞാൻ അതിനു സ്തോത്രം ചെയ്യും.
അവൻ എന്നെ സകല കഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;
എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ടു രസിക്കും.

ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചു തരേണമേ. ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ. അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വച്ചിട്ടുമില്ല. ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടുകൂടെ ഉണ്ട്. അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലത് എന്നു ചൊല്ലി ഞാൻ അതിനു സ്തോത്രം ചെയ്യും. അവൻ എന്നെ സകല കഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ടു രസിക്കും.

സങ്കീർത്തനങ്ങൾ 54:1-7

Psalm 54:1-7