യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ;
എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ.
എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ,
എന്റെ സങ്കടയാചന കേൾക്കേണമേ;
നിന്നോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
യഹോവേ, രാവിലെ എന്റെ പ്രാർഥന കേൾക്കേണമേ;
രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.