Psalms 30:5-10

അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്ന് എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു. യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറച്ചു, ഞാൻ ഭ്രമിച്ചുപോയി. യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു. ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്തു ലാഭമുള്ളൂ? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ? യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
സങ്കീർത്തനങ്ങൾ 30:5-10