Psalms 27:7-14

സങ്കീർത്തനങ്ങൾ 27:7-14 - യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ;
എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളേണമേ.
“എന്റെ മുഖം അന്വേഷിപ്പിൻ” എന്ന്
നിങ്കൽനിന്നു കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു;
യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
നിന്റെ മുഖം എനിക്കു മറയ്ക്കരുതേ;
അടിയനെ കോപത്തോടെ നീക്കിക്കളയരുതേ;
നീ എനിക്കു തുണയായിരിക്കുന്നു;
എന്റെ രക്ഷയുടെ ദൈവമേ, എന്നെ
തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു;
എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.
യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ;
എന്റെ ശത്രുക്കൾനിമിത്തം നേരേയുള്ള പാതയിൽ എന്നെ നടത്തേണമേ.
എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചു കൊടുക്കരുതേ;
കള്ളസ്സാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോട്
എതിർത്തു നില്ക്കുന്നു.
ഞാൻ ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ നന്മ കാണുമെന്നു
വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!
യഹോവയിങ്കൽ പ്രത്യാശവയ്ക്കുക;
ധൈര്യപ്പെട്ടിരിക്ക;
നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ;
അതേ, യഹോവയിങ്കൽ പ്രത്യാശവയ്ക്കുക.

യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളേണമേ. “എന്റെ മുഖം അന്വേഷിപ്പിൻ” എന്ന് നിങ്കൽനിന്നു കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു. നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ. എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരേയുള്ള പാതയിൽ എന്നെ നടത്തേണമേ. എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചു കൊടുക്കരുതേ; കള്ളസ്സാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോട് എതിർത്തു നില്ക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം! യഹോവയിങ്കൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവയ്ക്കുക.

സങ്കീർത്തനങ്ങൾ 27:7-14

Psalms 27:7-14