കൂരിരുൾതാഴ്വരയിൽകൂടി നടന്നാലും
ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല;
നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ;
നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.