Psalm 16:7-11

സങ്കീർത്തനങ്ങൾ 16:7-11 - എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും;
രാത്രികാലങ്ങളിലും എന്റെ അന്തഃരംഗം എന്നെ ഉപദേശിക്കുന്നു.
ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു.
അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട്
ഞാൻ കുലുങ്ങിപ്പോകയില്ല.
അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു;
എന്റെ ജഡവും നിർഭയമായി വസിക്കും.
നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല;
നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ സമ്മതിക്കയുമില്ല.
ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;
നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.
Psalm 16:7-11