നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു;
അതു ഞാൻ നിവർത്തിക്കും.
ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു;
യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
സങ്കീർത്തനങ്ങൾ 119:105-107